പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായി പത്തനംതിട്ട ജില്ലാ സംഗമം സംഘടിപ്പിച്ച ‘നിറക്കൂട്ട് 2023’ ഡ്രോയിങ്ങ് മത്സരം
സൗദിയിലെ ജിദ്ദയിൽ ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്സ്) നിറക്കൂട്ട് 2023 സീസൺ-3 ഡ്രോയിങ്ങ്, കളറിംഗ് മത്സരം സംഘടിപ്പിച്ചു. ജിദ്ദ അസീസിയയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ചായിരുന്നു പരിപാടി. എണ്ണൂറിലധികം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ എഴുന്നൂൽപ്പരം മത്സരാർത്ഥികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ ജിദ്ദയിലെ പ്രധാന സ്കൂളുകളിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം, വനിതകളും പങ്കെടുത്തു. ജിദ്ധ പ്രവാസികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കന്നതായിരുന്നു മത്സരം.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ്ങ് കമ്മറ്റി അംഗം ഡോ: മോഹനാദ് സലിം, ബാലജന വിഭാഗം പ്രസിഡന്റ് ഡാൻ മനോജ് മാത്യുവിന് ഡ്രോയിംഗ് പേപ്പറും സർട്ടിഫിക്കറ്റും കൈമാറിക്കൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു.
മറ്റൊരു മാനേജിങ് കമ്മറ്റി അംഗമായ ഡോ. ഹേമലത മഹാലിംഗം, വൈസ് പ്രിൻസിപ്പൽ ശ്രീമതി ഫറാഹ് മസൂദ്, അഡ്മിൻ മാനേജർ ശ്രീ.ഗസൻഫാർ മുംതാസ്, ഹെഡ് മിസ്ട്രസ്മാരായ ശ്രീമതി റാഫാത് സയീദ്, ശ്രീമതി ഗസാല അഹമ്മദ് എന്നിവർക്ക് പുറമെ പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് ജോസഫ് വർഗീസ്, രക്ഷാധികാരി അലി റാവുത്തർ, പ്രോഗ്രാം കൺവീനർ മനോജ് മാത്യു, വനിതാ വിഭാഗം കൺവീനർ നിഷ ഷിബു എന്നിവർ യോഗത്തിൽ സംസാരിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ നടത്തിയ പരിപാടി എന്ന നിലയിൽ സംഘാടക മികവിനെ സ്കൂൾ ഭാരവാഹികൾ പ്രത്യേകം അഭിനന്ദനം അറിയിച്ചതിനൊപ്പം, മത്സരാർത്ഥികളുടെ ക്ലാസ്സുകൾ എല്ലാവരും സന്ദർശിക്കുകയും ചെയ്തു.
പിജെസ്സ് വൈസ് പ്രെസിഡന്റുമാരായ സന്തോഷ് കെ നായർ, അയൂബ് ഖാൻ പന്തളം എന്നിവർ മുഖ്യാതിഥികളെ സ്വീകരിക്കുകയും, ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും, ബാലാജന വിഭാഗം കൺവീനർ സന്തോഷ് കെ. ജോൺ നന്ദിയും അറിയിച്ചു. പിജെസ് എക്സിക്യൂട്ടിവ് അംഗങ്ങളും, വനിതാ വിഭാഗം, ബാലജന വിഭാഗം അംഗങ്ങളും, പിജെസ് മെമ്പർമാരും ചടങ്ങുകൾ നിയന്ത്രിച്ചു.
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക