സൗദിയുടെ പല ഭാഗങ്ങളിലും മഴ തുടരുന്നു; ഒഴുക്കിൽപ്പെട്ട് ഒരു കുട്ടി മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി – വീഡിയോ

സൗദിയിൽ ശൈത്യത്തിന്റെ വരവറിയിച്ച് മഴ ശക്തമാകുകയാണ്. പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പലയിടങ്ങളിലും പെയ്തൊഴിഞ്ഞത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇത് മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സത്തിനും ഇടയാക്കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറയിപ്പ്. മക്ക പ്രവിശ്യയിൽ അനുഭവപ്പെട്ടുവരുന്ന മഴ ചൊവ്വാഴ്ച വരെ തുടരും. മഴ ശക്തമായാൽ അപകട സാധ്യത വർധിക്കുമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗവും സിവിൽ ഡിഫൻസും നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലും വാലികളുടെ തീരത്തും കഴിയുന്നവർ മാറിത്താമസിക്കാനും അതോറിറ്റി നിർദ്ദേശം പുറപ്പെടുവിച്ചു. ജസാൻ, അസീർ, അൽബാഹ, മദീന, തബൂക്ക്, ഹാഇൽ, അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ ഭാഗങ്ങളിൽ മഴ തുടരും.

 

 

 

 

റിയാദ്, അൽ മജ്മ, റുമ, അൽ സുൽഫി, അൽ ഘട്ട്, താദിഖ്, ഷഖ്‌റ, മാറാട്ട്, അൽ ദവാദ്മി, അൽ ഖർജ്, അൽ മുസാഹ്‌മിയ, അൽ ഹാരിഖ് എന്നിവിടങ്ങളിൽ ഉൾപ്പെടുന്ന റിയാദ് മേഖലയെ മഴ ശക്തമായി ബാധിക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. അൽ ഖുവയ്യ, അഫീഫ്, അൽ അഫ്‌ലാജ്, ജസാൻ, അസീർ, അൽ ബഹാ, മദീന, ഹായിൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, അൽ ഖാസിം എന്നീ പ്രദേശങ്ങളിലും മഴ ശക്തമാകും.

 

 

 

 

 

 

ഇതിനിടെ ഹായിൽ മേഖലയുടെ തെക്ക് അബു സുഹൈലത്ത് ഗ്രാമത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടിയുടെ മൃതദേഹം വീണ്ടെടുത്തതായി സിവിൽ ഡിഫൻസ് ടീം അറിയിച്ചു. ത്വാഇഫ് ഗവർണറേറ്റിലും വെള്ളക്കെട്ടിനുള്ളിൽ വാഹനത്തിൽ കുടുങ്ങിയ ആളെ  സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അൽ-ലൈത്ത് ഗവർണറേറ്റിൽ വാഹനത്തിനുള്ളിൽ ഒഴുക്കിൽപ്പെട്ട ഒരാളെ സിവിൽ ഡിഫൻസ് സേന രക്ഷപ്പെടുത്തിയിരുന്നു. വിലക്ക് ലംഘിച്ച് താഴ് വരകൾ മുറിച്ച് കടക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ശക്തമായ മഴക്ക് ശേഷം വാദി റുമാഹിൽ ഒഴുക്ക് ശക്തമായി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!