വടക്കൻ ഗസ്സയെ ഇസ്രായേൽ വളഞ്ഞതായി റിപ്പോർട്ട്; ആക്രമണം ശക്തമാക്കി ഹമാസ് – വീഡിയോ

കര ആക്രമണത്തിൽ വടക്കൻ ഗസ്സയെ ഇസ്രായേൽ സൈന്യം വളഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ  സേന വളഞ്ഞിട്ടുള്ള വടക്കൻ ഗസ്സയിലാണ്  ഗസ്സ നഗരം ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ. ഗസ്സയുടെ മധ്യഭാഗം മുഴുവനായും ഇസ്രായേൽ സൈന്യം എത്തിയതായാണ്  റിപ്പോർട്ട്.  വാണിജ്യ സാറ്റലൈറ്റ് ദാതാവായ പ്ലാനറ്റ് ലാബ്‌സ് വെള്ളിയാഴ്ച പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ഇക്കാര്യം ടൈംസ് റിപ്പോർട്ട് ചെയ്തത്.

ഗസ്സ നഗരത്തിന്റെ ദക്ഷിണ ഭാഗത്ത് ചുരുങ്ങിയത് അഞ്ചു സൈനിക വാഹനങ്ങൾ എത്തി. വ്യാഴാഴ്ച രാത്രി തന്നെ വിവിധ ദിശകളിൽ ഗസ്സ നഗരത്തെ ഇസ്രായേൽ വളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഗസ്സ മുനമ്പിലെ പ്രധാനപ്പെട്ട തെക്കു-വടക്ക് പാതയായ അൽ റഷീദ് സ്ട്രീറ്റിന് മുന്നൂറ് മീറ്റർ അകലെയാണ് സായുധ വാഹനങ്ങളുള്ളത്.

ഗസ്സ നഗരത്തിൽ എത്രമാത്രം ഇസ്രായേൽ സേനയുടെ സാന്നിധ്യം ഉണ്ട് എന്നതിൽ വ്യക്തതയില്ലെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശവും കടന്ന് സൈന്യം മുന്നേറിയതായി വ്യാഴാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു.

 

 

വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ (എറസ് ക്രോസിങ്) വഴിയാണ് ഇസ്രായേൽ സേനയുടെ ടാങ്കുകൾ ആദ്യം ഗസ്സയിലേക്ക് കടന്നത്. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഇവിടെ പത്തോളം സ്ഥലങ്ങളിൽ ഇസ്രായേൽ സേനയുടെ സാന്നിധ്യമുണ്ട്. ജോഹർ അൽ ദീക് വഴിയാണ് രണ്ടാമത്തെ കടന്നുകയറ്റം. ഇസ്രായേൽ അതിർത്തിയിൽനിന്ന് മെഡിറ്ററേനിയൻ കടൽ വരെയുള്ള വിസ്തൃതിയിൽ ഇസ്രായേൽ സേനയുടെ സാന്നിധ്യം ഉണ്ട് എന്നാണ് ഉപഗ്രഹവിവരങ്ങൾ.

എന്നാൽ ഇസ്രായേൽ സേനക്കെതിരെ ശക്തമായ പ്രതിരോധമാണ്  ഹമാസ് നടത്തുന്നത്. നിരവധി ഇസ്രായേലി സൈനികർ ഇന്നും ഗസ്സയിൽ കൊല്ലപ്പെട്ടു. ഇതിനിടെ യെമനിൽ നിന്നും, ലെബനാനിൽ  നിന്നുമുള്ള മിസൈലുകൾ ഇസ്രായേലിൽ പതിച്ച് നിരവധി നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്.

 

ഗസ്സ നഗരം ഉള്‍പ്പെടെ ഏകദേശം 20 കിലോമീറ്റർ മാത്രമാണ് വടക്കൻ ഗസ്സയുടെ വിസ്തൃതി. എറക് ക്രോസിങ് മാത്രമാണ് ഇവിടെ നിന്ന് പുറത്തേക്കുള്ള വഴി. ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജബാലിയ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഈ ക്യാമ്പായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേൽ സേന ബോംബിട്ട് തകർത്തത്.

ബൈത് ലാഹിയ, ബൈത് ഹാനൂൻ, ജബാലിയ ക്യാംപ്, മദീനത്തൽ അവ്ദ, ജബാലിയ അൽ ബലദ് എന്നീ പ്രാന്തപ്രദേശങ്ങളിലായി പത്തു ലക്ഷത്തിലേറെ പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ആക്രമണം രൂക്ഷമായതിന് പിന്നാലെ നിരവധി പേര്‍ ഇവിടെ നിന്ന് തെക്കുഭാഗത്തേക്ക് ഒഴിഞ്ഞു പോയിരുന്നു. നാലര ലക്ഷത്തോളം പേര്‍ ഇപ്പോഴും വടക്കു ഭാഗത്തുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അതിനിടെ ഗസ്സ  വളഞ്ഞ ഇസ്രായേൽ സേനയുമായി ഹമാസ് പോരാളികൾ ശക്തമായ ആക്രമണം തുടരുന്നുതായും റിപ്പോർട്ടുകളുണ്ട്. നിരവധി ഇസ്രായേൽ സൈനികൾ ഗസ്സയിൽ  കൊല്ലപ്പെടുകയും, ടാങ്കുകൾ തകർക്കുകയും  ചെയ്തിരുന്നു. പോരാട്ടം ശക്തമായി തുടരുന്നതിനിടെ ഇന്ന് ഗസ്സയിലെ  അസ്ഹർ യൂണിവേഴ്സിറ്റി ഇസ്രായേൽ ബോംബിട്ട് തകർത്തു.

 

ഹമാസ് ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമം.

 

യുഎസ് എംബിയുടെ നിർദേശപ്രകാരം ഗസ്സയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച അമേരിക്കൻ പൌരന്മാർക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തി.

 

 

ഇതിനിടെ ഹിസ്ബുല്ല ഇസ്രായേലിൽ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. കൂടാതെ ഇസ്രായേലിൽ  യെമനിലേയോ, ഇറാക്കിലേയോ പ്രതിരോധ സേനയിൽ നിന്നും മിസൈൽ ആക്രമണം ഉണ്ടായതായും, ഇസ്രായേലിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

 

 

ലെബനാൻ ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ പോരാട്ടമാണ് ഹിസ്ബുല്ല സേനയും ഇസ്രായേൽ സേനയും തമ്മിൽ നടക്കുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!