അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലിൻ്റെ കൂട്ടക്കുരുതി; നാനൂറോളം പേർ കൊല്ലപ്പെടുകയോ മാരകമായി പരിക്കേൽക്കപ്പെടുകയോ ചെയ്തു, ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ – വീഡിയോ

ഗസ്സയിലെ ജബലിയ്യയിലുള്ള അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സേനയുടെ കൂട്ടക്കുരുതി. ഇസ്രായേൽ വ്യോമാക്രമണത്തിൽ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൂറിലധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ജബലിയ്യ ക്യാമ്പിൽ ഇസ്രായേൽ ആറ് തവണ ബോംബിട്ടതായാണ് അധികൃതർ പറയുന്നത്. ക്യാമ്പ് പൂർണമായി തകർക്കപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ക്യാമ്പിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ പറഞ്ഞു.

 

 

 

ജബൽ അലി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിലെ കുഞ്ഞിനെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു.

 

 

 

അതേസമയം, ഗസ്സയിലെ ഇസ്രായേലിന്റെ കരയാക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങളിലും ഇസ്രായേൽ സേനയെത്തിയിരിക്കുകയാണ്. ഗസ്സയിൽ ആകെ മരണം 8525 ആയിരിക്കുകയാണ്. 3,542 കുഞ്ഞുങ്ങളും 2,187 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

 

തകർക്കപ്പെട്ട ജബൽ അലി  ക്യാമ്പിൽ നിന്നുള്ള ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങൾ

 

 

 

അതിനിടെ, ഗസ്സയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നു. ഭക്ഷണത്തേക്കാളേറെ ആവശ്യം ഇന്ധനത്തിനാണെന്നാണ് ഗസ്സ നിവാസികൾ പറയുന്നത്. ആശുപത്രികളിൽ പതിനായിരങ്ങളാണ് ഓപ്പറേഷനായി കാത്തിരിക്കുന്നത്. ഇന്ധനമില്ലാത്തതിനാലാണ് ഓപ്പറേഷൻ നടക്കാത്തത്. ആശുപത്രി പ്രവർത്തനം നാളെ വൈകുന്നേരത്തോടെ നിർത്തുമെന്ന് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ പറഞ്ഞു.

അതേസമയം, ഇസ്രായേലിനു നേർക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു. ഫലസ്തീൻ പോരാളികളോടുള്ള ഐക്യദാർഢ്യമായാണ് നടപടിയെന്നാണ് അവരുടെ വിശദീകരണം. എന്നാൽ ഇസ്രായേൽ വ്യോമപരിധിക്ക് പുറത്തു നിന്ന് മിസൈൽ പ്രതിരോധിച്ചതെന്ന് എയർ ഫോഴ്സ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

 

 

ോേ്ി

 

Share
error: Content is protected !!