ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി; ശക്തമായ പോരാട്ടത്തിനൊടുവിൽ ടാങ്കുകൾ പിൻവാങ്ങിയെന്ന് ഹമാസ്; മരണം 8300 കവിഞ്ഞു, ഇസ്രായേൽ കൊന്ന് തീർക്കുന്നത് ഏറെയും കുഞ്ഞുങ്ങളെ – വീഡിയോ

കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി. ടാങ്കുകൾക്ക് നേരെ ഹമാസ് പോരാളികൾ സലാഹുദ്ദീൻ തെരുവിൽ ഏറ്റുമുട്ടിയെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് പോരാളികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ടാങ്കുകൾ പിൻവാങ്ങിയെന്നും ഹമാസ് അറിയിച്ചു.

നിരവധി ഇസ്രായേൽ ടാങ്കുകളാണ് അതിർത്തി കടന്ന് ഗസ്സയിലെത്തിയതെന്നാണ് വിവരം. കണ്ണിൽക്കണ്ടവരെയെല്ലാം ഇല്ലാതാക്കുകയാണ് സൈന്യമെന്ന് ദൃക്‌സാക്ഷികൾ കുറ്റപ്പെടുത്തി. തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തവരടക്കമാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,300 കവിഞ്ഞു.

 

 

 

 

 

 

 

വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ബുൾഡോസറുകൾ കെട്ടിടങ്ങളും മറ്റും പൊളിച്ച് നീക്കുകയാണ്.

 

അതേസമയം, ഇന്നലെ രാത്രിയും ഗസ്സയിൽ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ആംബുലൻസുകൾക്ക് നേരെയും ആശുപത്രികൾക്ക് നേരെയും ഇസ്രായേൽ ആക്രമണം തുടരുകയാണ്.

 

 

ഗസ്സയിലെ റെഡ് ക്രസൻ്ര് ആസ്ഥാനത്തിന് നേരെയും ഇസ്രായേൽ ബോംബാക്രമണം നടത്തി.

 

 

ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രി ഉടൻ ഒഴിയണമെന്ന് ഇന്നലെ രാത്രി മുതൽ ഇസ്രായേൽ തുടർച്ചയായി ഭീഷണി മുഴക്കുകയാണ്. ആശുപത്രിയിൽ പരിക്കേറ്റ 400ലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. റെഡ് ക്രെസന്റ് ആശുപത്രി സുരക്ഷിതയിടമായി കണ്ട് പതിനായിരക്കക്കണക്കിന് പേർ അഭയം തേടിയിട്ടുമുണ്ട്.

 

2019 മുതൽ ലോകത്താകെ സംഘർഷങ്ങളിൽ ഒരു വർഷം കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ മൂന്നാഴ്ച കൊണ്ട് കൊല്ലപ്പെട്ടെന്ന് സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ആഗസ്ത് ഏഴിന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 112 ആയി.

 

ഹമാസ് ബന്ദിയാക്കിയ ജർമൻ യുവതി ഷാനി ലൌക് മരിച്ചെന്ന് അമ്മ അറിയിച്ചു. തലയോട്ടി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി ഇസ്രായേൽ സൈന്യമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സഹോദരി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതിനിടെ, ഇസ്രായേലിനെതിരെ ലോകത്ത് വിവിധയിടങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ മക്ചക്‌ലയിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ ഇസ്രായേലിൽ നിന്നെത്തിയ വിമാനയാത്രക്കാരെ കയ്യേറ്റം ചെയ്തു. നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ ഇരച്ചുകയറുകയായിരുന്നു. ഇസ്രായേൽ പൗരന്മാർക്ക് സുരക്ഷ നൽകാൻ റഷ്യയ്ക്കാകണമെന്ന് ഇസ്രായേൽ പ്രതികരിച്ചു.

 

 

 

ഇതിനിടെ ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമായി. ഇസ്രായേലിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തങ്ങൾ തടവിലാക്കിയ മൂന്ന് ഇസ്രായേലി സ്ത്രീകളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു.

ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിച്ച് തങ്ങളുടെ മോചനം ഉറപ്പാക്കണമെന്ന് ഇവർ ഇസ്രായേൽ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്.

‘നിങ്ങൾ ഞങ്ങളെ ​കൊലക്ക് കൊടുക്കുകയാണോ? കൊല്ലപ്പെട്ട ഇസ്രായേലികളുടെ എണ്ണം മതിയായില്ലേ?’ എന്ന് ബന്ദികളിൽ ഒരാൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് രൂക്ഷമായ ഭാഷയിൽ ചോദിക്കുന്നുണ്ട്.

 

ഇതിനിടെയാണ് ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി മുത്തശ്ശി ഹമാസ് പോരാളിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത് വരുന്നത്. പോരാളിയുടെ എകെ 47 കയ്യിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോ ഫലസ്തീൻ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്ന ജാക്‌സൻ ഹിൻക്ലെയാണ് എക്‌സിൽ പങ്കുവെച്ചത്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!