കുടുംബ സമേതം ഉംറക്കെത്തിയ മലയാളി പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി
ഉംറ നിർവഹിക്കാൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം എത്തിയ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടി മക്കയിൽ നിര്യാതയായി. ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്റെ മകൾ നജാ ഫാത്തിമ (17) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് ഇവർ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുക്കളുടെ താമസസ്ഥലത്തെത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുമയ്യാ ബീവിയാണ് മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.
(കടപ്പാട്: ഗൾഫ് മാധ്യമം)
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക