കളമശ്ശേരി സ്‌ഫോടനത്തിൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിലുടെ മതവിദ്വേഷം പ്രചരിപ്പിച്ചയാൾ പിടിയിൽ

കളമശ്ശേരി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലുടെ മതവിദ്വേഷം വളർത്തിയ പ്രതി പൊലീസ് പിടിയിൽ.  പത്തനംതിട്ട സ്വദേശി റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിൻ്റെ ഉടമയായ റിവ ഫിലിപ്പാണ് പിടിയിലായത്. എറണാകുളത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റിവ ഫിലിപ്പ് കൊച്ചിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കളമശ്ശേരിയിലെ സ്‌ഫോടനത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്നടക്കമുള്ള തെറ്റായ വിവരങ്ങളാണ് ഇയാൾ ഫേസ്ബുക്കിലുടെ പപ്രചരിപ്പിച്ചത്. ഐ.പി.സി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

എന്നാൽ പരസ്യമായി സോഷ്യൽ മീഡിയ വഴി വിദ്വേഷവും വിഭാഗീയതയും വളർത്താൻ ശ്രമിച്ച നിരവധി പോസ്റ്ററുകൾ പല പ്രൊഫൈലുകളിൽ നിന്നും പ്രത്യക്ഷപ്പെട്ടെങ്കിലും ഇത് വരെ കേസെടുത്തതായി വിവരമില്ല. ചില പ്രമുഖർക്കെതിരെ ചില സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതി ഉണ്ടാകുമെന്നുമാണ് സൂചന.

സോഷ്യൽ മീഡിയയിൽ ശക്തമായ നിരീക്ഷണമുണ്ടാകുമെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. ഇതൊന്നും വകവെക്കാതെ പല പ്രമുഖരുടെ പ്രൊഫൈലുകളിൽ നിന്ന് പോലും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആർക്കെതിരെയും പൊലീസ് ഇത് വരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!