സൗദിയില് ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു – വീഡിയോ
റെഡ് സീ ഡെസ്റ്റിനേഷനിൽ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇൻറർനാഷനൽ അറിയിച്ചു. വ്യോമഗതാഗ സുരക്ഷയ്ക്കുള്ള സിവിൽ ഏവിയേഷെൻറ എല്ലാ ആവശ്യകതകളും പൂർത്തിയാക്കിയതിന് ശേഷമാണിത്. സൗദിയിലെ ജലവിമാനത്താവളത്തിനുളള ആദ്യ ലൈസൻസാണിത്.
രാജ്യത്തെ ആഡംബര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി കൂടിയാണ് സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ ഓപ്പറേറ്ററായ ഫ്ലൈഡ് സീ, സിവിൽ ഏവിയേഷനിൽ നിന്ന് ‘എയർ ഓപ്പറേറ്റർ’ സർട്ടിഫിക്കറ്റും സുരക്ഷാ ഓപ്പറേറ്റിങ് സേവനങ്ങൾ നൽകാനുള്ള ലൈസൻസും നേടിയിട്ടുണ്ട്. ചെങ്കടലിലെ മനോഹരമായ ‘ഉമ്മഹാത്’ ദ്വീപിലാണ് ജല വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വ്യോമയാനവും ജലസൗന്ദര്യവും തമ്മിലുള്ള സവിശേഷമായ യോജിപ്പ് പ്രദർശിപ്പിക്കുന്നതാണിത്.
نفخر في #البحر_الأحمر_الدولية بحصولنا على رخصة أول مهبط مائي في السعودية، تمنح من قبل الهيئة العامة للطيران المدني @ksagaca، وذلك لهبوط طائراتنا المائية #فلاي_رد_سي في جزيرة "أمهات" الخلابة، لينعم زوار #وجهة_البحر_الأحمر_ بـ #عالم_ما_بعده_عالم!
للمزيد: https://t.co/joDNCmCtBH pic.twitter.com/ztNeRCw9Yp
— البحر الأحمر الدولية (@RedSeaGlobalAR) October 23, 2023
‘റെഡ് സീ ഇൻറർനാഷനലിന്’ ആദ്യത്തെ വാട്ടർ എയർപോർട്ട് ലൈസൻസ് വിതരണം ചെയ്യുന്നത് നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നതിനും സംഭാവന ചെയ്യുന്നതിനുമുള്ള അതോറിറ്റിയുടെ അശ്രാന്ത പരിശ്രമത്തിെൻറ ചട്ടക്കൂടിനുള്ളിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ് പറഞ്ഞു. വ്യോമയാന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നത് തുടരാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്കൊപ്പം ചെങ്കടൽ ലക്ഷ്യസ്ഥാന പദ്ധതികൾ ഉൾപ്പെടെ ‘വിഷൻ 2030’ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതായും അൽദുവൈലജ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക