സൗദിയുടെ പലഭാഗങ്ങളിലും ഇന്നും മഴ ആരംഭിച്ചു; ഇന്നലത്തെ മഴയിൽ ചില പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ – വീഡിയോ

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ സൌദിയുടെേ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരും. ചില പ്രദേശങ്ങളിൽ മഴ ആരംഭിച്ചിട്ടുണ്ട്. മക്കയിലും ജിദ്ദയിലും ഉൾപ്പെടെ പല പ്രദേശങ്ങളിലും രാവിലെ മുതൽ തന്നെ മൂടി കെട്ടിയ അന്തരീക്ഷമാണ്. ചൊവ്വാഴ് വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്നലെയുണ്ടായ മഴയിൽ ചില പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മഖ് വയിൽ വെള്ളത്തിൻ്റെ കുത്തൊഴുക്കിഷ റോഡുകൾ തകർന്നതായും, മക്കയിൽ ചില സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയാതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴ തുടരുന്നതിനാൽ വിമാന സമയങ്ങളിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പ് വരുത്തണമെന്നും ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു.

 

ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, അൽ-ഖാസിം, റിയാദ്, നജ്‌റാൻ, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്. ഇവിടങ്ങളിലെല്ലാം ഇന്നും മഴ ലഭിക്കാനിടയുണ്ട്.

മക്കയിലെ മസ്ജിദുൽ ഹറാമിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ മക്കയും അതിന്റെ പ്രാന്തപ്രദേശങ്ങളും ഇന്നലെയും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു.

 

 

 

 

മക്ക് വ ഗവർണറേറ്റിൽ ഇന്നലെ പെയ്ത മഴയഴിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ റോഡുകൾ തർന്നു.

 

 

 

അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

 

 

 

അടിയന്തിര സാഹചര്യങ്ങലെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകലും സിവിൽ ഡിഫൻസ് പൂർത്തിയാക്കിയിട്ടുണ്ട്. മഴമൂലമുണ്ടായ ഗതാഗത തടസങ്ങൾ മിക്കതും പരിഹരിച്ചു. റോഡുകളിലെ വെള്ളക്കെട്ടുകൾ മിക്കതും നീക്കം ചെയ്തു. റോഡുകളിൽ കുടുങ്ങിയ വാഹനങ്ങളും മറ്റും നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു.

 

 

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജിദ്ദ, മക്ക, ഖുറയ്യത്ത്, അൽ- -ഖുൻഫുദ, അൽ-ലെയ്ത്ത്, അൽ-ഉല, തബൂക്ക്, യാൻബു, അസിർ, തായിഫ്, ഹായിൽ, അൽ-ബഹ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും വിദ്യാഭ്യാസ ഓഫീസുകൾക്കുമായി മദ്റസത്തീ ഓണ്ലൈൻ പ്ലാറ്റ്ഫോം വഴി പഠനം തുടരുമെന്നും അധികൃതർ അറിയിച്ചു.
ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിനും ഇന്ന് അവധിയായിരിക്കുമെന്നും, അധ്യായനം ഓണ്ലൈൻ വഴിയായിരിക്കുമന്നും അധികൃതർ അറിയിച്ചു.

കിംഗ് അബ്ദുൽ അസീസ്, തായിബ, ഉമ്മുൽ-ഖുറ സർവകലാശാലകളും നേരിട്ടുള്ള പഠനം നിർത്തിവെച്ചു. എല്ലാ സർവകലാശാലാ ആസ്ഥാനങ്ങളിലും ഗവർണറേറ്റ് കോളേജുകളിലും പഠനം ഓണ്ലൈനായി തുടരും.

ശരത് ഉബൈദ, ദഹ്‌റാൻ അൽ ജനൂബ്, റിജാൽ അൽമ, അൽ നമാസ് ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പുകളും ഞായറാഴ്ച പഠനം ഓണ്ലൈനായിരിക്കുമെന്ന് അറിയിച്ചു.

Share
error: Content is protected !!