കരയുദ്ധത്തിൽ ഇസ്രായേലിന് കാലിടറുന്നു; ശക്തമായി നേരിട്ട് ഹമാസ്, ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, പുറത്ത് വരുന്നത് നെഞ്ച് പിടയുന്ന ദൃശ്യങ്ങൾ – വീഡിയോ

  • ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7,703 ആയി ഉയർന്നു.
  • കൊല്ലപ്പെട്ടവരിൽ 3500 ലധികം കുട്ടികൾ.
  • ഇന്നലെ മാത്രം 377 പേർ കൊല്ലപ്പെട്ടു.
  • ഒറ്റ രാത്രിയിൽ തകർത്തത് 100 ലേറെ താമസ കെട്ടിടങ്ങൾ.
  • ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ വ്യാപക പ്രതിഷേധം ശക്തമായി.
  • ഇസ്രായേലിനെതിരെ ലോക വ്യാപക പ്രതിഷേധം.

 

ഗാസയിൽ ഹമാസിനെതിരെയുള്ള കരയുദ്ധം ശക്തമാക്കി ഇസ്രയേൽ സേന. വ്യോമമാർഗമുള്ള ആക്രമണത്തിന് പുറമെയാണ് വടക്കൻ ഗസ ലക്ഷ്യമിട്ട് കരവഴിയുള്ള ആക്രമണം ശക്തമാക്കിയത്. കിഴക്കൻ ഗസയിലേക്കും വ്യോമാക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഹമാസ് നേതൃത്വം വടക്കൻ ഗസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് ഇസ്രയേൽ പറയുന്നത്. ടാങ്കുകളും ബുൾഡോസറും കവചിത വാഹനങ്ങളും ഉൾപ്പെടെയാണ് ഇസ്രയേൽ സേന വടക്കൻ ഗസയിലേക്കെത്തിയത്. എന്നാൽ  ഗസ്സയിൽ കരയുദ്ധം ഇസ്രായേലിന് പ്രതീക്ഷിച്ച അത്ര എളുപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ. പല ഘട്ടങ്ങളിലും ഇസ്രായേൽ സേനക്ക് പിൻവാങ്ങേണ്ടി വന്നു.

ഇതിനിടെ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണച്ചും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കണമെന്നുാവശ്യപ്പെട്ടും ഇസ്രായേലിൽ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി ഗസ്സയിൽ അതിരൂക്ഷമായ ബോംബാക്രമണം ഇസ്രയേൽ നടത്തിയിരുന്നു. നൂറിലേറെ കെട്ടിടങ്ങൾ ഒറ്റരാത്രിയിൽ തകർന്നു തരിപ്പണമായി. സാധാരണക്കാരും കുട്ടികളുമുൾപ്പെടെ നൂറ് കണക്കിന് പേരാണ് ഇതിൽ കൊല്ലപ്പെട്ടത്.

 

 

 

 

 

 

ഇതിനു പുറമെ ഗാസയിലെ 150 ഓളം രഹസ്യ തുരങ്കങ്ങൾ നേരെയും ആക്രമണം നടത്തിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. യുദ്ധമുഖത്ത് കടുത്ത പോരാട്ടമാണ് ഇസ്രയേൽ നടത്തുന്നതെങ്കിലും ഹമാസിൻ്റെ പ്രതിരോധത്തിന് മുന്നിൽ ഇസ്രായേൽ  സേനക്ക് പലപ്പോഴും പിന്തിരിയേണ്ടി വന്നു. ഇന്നലെ രാത്രി കടൽ മാർഗം ഗസയിലേക്ക് പ്രവേശിക്കാനുള്ള ഇസ്രായേൽ ശ്രമം ഹമാസിൻ്റെ പ്രതിരോധത്തിന് മുന്നിൽ പരാജയപ്പെട്ടു. ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് ഡാനിയേൽ ഹാഗരി പറഞ്ഞു. എന്നാൽ എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടുമെന്നാണു ഹമാസിന്റെ  മറുപടി. വടക്കൻ ഗാസയിൽനിന്ന് മാറണമെന്ന് ഇസ്രയേൽ സൈന്യം വീണ്ടും മുന്നറിയിപ്പ് നൽകി. അതേ സമയം ഗസ്സയിലെ എല്ലാ ഭാഗത്തും, വെസ്റ്റ് ബാങ്കിലും ഫലസ്തീൻ്റെ മറ്റു ഭാഗങ്ങളിലും ഇസ്രായേൽ  സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

 

 

 

ഗാസ മുനമ്പിനെ ഇസ്രായേൽ തകർക്കുമ്പോൾ തന്നെ, ഇസ്രായേലി അധിനിവേശ സേനയുടെ സംരക്ഷണത്തിൽ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ ഭീകരത അതിന്റെ ഉച്ചസ്ഥായിയിലെത്തി. നാബ്ലസിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സബാസ്റ്റിയയിലെ കൃഷിയിടങ്ങൾക്ക് ഇന്ന് ഇസ്രയേലി കുടിയേറ്റക്കാർ തീയിട്ടു.

 

ബന്ദികളുടെ കാര്യത്തിൽ കരാർ ലംഘനമുണ്ടായെന്ന് ഹമാസ് ആരോപിച്ചു. ഖത്തറിൻ്റെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്.  ബന്ദികളെ കൈമാറി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് ഖത്തർ വ്യക്തമാക്കി. ഇതിനിടെ ബന്ദികളുടെ കാര്യത്തിൽ ഹമാസ് നിലപാട് കടുപ്പിച്ചു. ഇസ്രായേൽ തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളേയും മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. എല്ലാ  ദിവസവും വെല്ലുവിളി വേണ്ടെന്നും, ഞങ്ങൾ നിങ്ങളെ ശരിക്കും കാത്തിരിക്കുകയാണെന്നും ഹമാസ് ഇസ്രായേലിനോട് പറഞ്ഞു. ശത്രു രാജ്യം കാത്തിരിക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ പരാജയമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.

 

ബോംബാക്രമണങ്ങളെ തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങളെല്ലാം തകർന്നിരിക്കുകയാണ്. യാതൊരു തരത്തിലുള്ള ആശയവിനിമയങ്ങളും നടക്കുന്നില്ല. കടുത്ത ആക്രമണങ്ങളിൽ അന്തരീക്ഷം  കലങ്ങിമറിഞ്ഞു. ആശയവിനിമയം നടക്കാത്തതിനാൽ ആക്രമണമുണ്ടാകുന്ന മേഖലയിലേക്ക് ആംബുലൻസുകൾ ഓടിച്ചുപോകുകയാണെന്ന് ഡ്രൈവർമാരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഗാസയിലെ ക്രൂരമായ ബോംബാക്രമണങ്ങൾക്കിടയിൽ ആശയവിനിമയം തടസ്സപ്പെടുത്തുന്നത് അതിക്രമങ്ങൾക്ക് മറ നൽകുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആശങ്ക രേഖപ്പെടുത്തി.

 

ഇതിനിടെ ഇസ്രായേലിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ശക്തമായി. വിവിധ രാജ്യങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കൂറ്റൻ റാലികളാണ്  മിക്ക  രാജ്യങ്ങളിലും കണ്ട് വരുന്നത്.

ഇന്നലെ നടന്ന കനത്ത ബോംബാക്രമണത്തിന് ശേഷം ഇസ്രായേൽ കുരുതിയും ഗാസ മുനമ്പിലെ ഉപരോധവും നിർത്തണമെന്ന് ആവശ്യപ്പെട്ട് അരലക്ഷത്തോളം ഫലസ്തീൻ അനുകൂലികൾ ഇന്ന് സെൻട്രൽ ലണ്ടനിലെ തെരുവുകളിലേക്ക് ഒഴുകിയെത്തി. പ്രതിഷേധക്കാർ എംബാങ്ക്മെന്റിൽ നിന്ന് വെസ്റ്റ്മിൻസ്റ്ററിലേക്ക് മാർച്ച് നടത്തി.

 

 

ഇസ്രായേലിനെതിരെ തുർക്കിയിൽ നടന്ന പ്രതിഷേധം. ഇസ്തംബൂൽ ഉർദുഗാൻ ജനങ്ങളെ അഭിസംബോധന ചെയ്തു.

 

 

 

 

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഒരു പ്രതിഷേധക്കാരൻ നേരിട്ടു, “നിങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്” എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇന്നലെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ  നിന്ന് കാനഡ വിട്ടുനിന്നിരുന്നു.

 

സെപിയിലിനും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!