സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ; വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി വാഹനങ്ങൾ കുടുങ്ങി, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി – വീഡിയോ

തുടർച്ചയായ രണ്ടാം ദിവസവും മക്കയിലും ജിദ്ദയിലും അൽ ബഹയിലും ത്വാഇഫിലും ശക്തമായ ഇടിയും മഴയും കാറ്റും ഉണ്ടായി. ഇന്നലെ വൈകുന്നേരവും മഴ ശക്തമായിരുന്നു. ഇന്നും രാവിരെ മുതൽ തന്നെ അന്തരീക്ഷ മേഘാവൃതമായിരുന്നു. ഉച്ചയോടെ ആകാശം മൂടിക്കെട്ടി തുടങ്ങി. വൈകുന്നേരത്തോടെ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും മക്കയിലും മഴ  തിമർത്ത് പെയ്തു. അകമ്പിടിയായി പൊടിയും കാറ്റും ഇടിയും ശക്തമായിരുന്നു. മസ്ജിദുൽ  ഹറമിലും പരിസരങ്ങളിലും ശക്തമായിരുന്നു മഴ.

 

 

 

 

 

അസീസിയ ഭാഗങ്ങളിലുൾപ്പെടെ തെരുവുകളിൽ വെള്ളം കയറിയതോടെ പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചില വാഹനങ്ങൾ വെളളക്കെട്ടുകളിൽ കുടങ്ങി. കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സിവിൽ ഡിഫൻസ് വിഭാഗം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

ജിദ്ദ ഗവർണറേറ്റിലെ 72 സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് മഴക്കെടുതി നേരിടാനായി സർവ സജ്ജമായിരുന്നു.

 

 

 

 

അൽ  ബഹയിലെ മഹ് വായിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് രൂപപ്പെട്ടു. ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തെ സൌദി പൌരൻ മണ്ണുമാന്ത്രി യന്ത്രത്തിൻ്റെ സഹായത്തോടെ രക്ഷപ്പെടുത്തി.

 

 

 

 

അതേസമയം, കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിൽ ഇന്നലെയും ഇന്നും തുടർച്ചയായി മഴ പെയ്യുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!