മക്കയിൽ പരിസരങ്ങളിലും ശക്തമായ ഇടിയും മഴയും കാറ്റും; മഴ നനഞ്ഞ് വിശ്വാസികൾ ത്വവാഫും ഉംറ കർമങ്ങളും നിർവഹിച്ചു – വീഡിയോ

മക്കയിൽ പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. ഹറമിലും പരിസരങ്ങളിലും കാറ്റും മഴയും ശക്തമായതോടെ വിശ്വാസികൾ  മഴ നനഞ്ഞാണ് ത്വവാഫും ഉംറ കർമങ്ങളും നിർവഹിച്ചത്. മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

മക്കക്ക് പുറമെ ജിദ്ദ, ത്വാഇഫ്, മദീന എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ജിദ്ദയിലെ ഹയ്യ സാമിർ, ഷറഫിയ, ഹയ്യ സലാം, ഹയ്യ റൌദ, മഹ്ജര്‍ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു.

 

 

 

 

 

 

 

 

ത്വാഇഫിൻ്റെ വിവിധ ഭാഗങ്ങളിലും മദീനയിലും ഇന്ന് ശക്തമായ മഴ വർഷിച്ചു.

 

 

 

 

മഴ കൂടുതൽ ശക്തമാകാൻ തുടങ്ങിയതോടെ സിവിൽ ഡിഫൻസ് വിഭാഗം അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ  സജ്ജമായിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

 

 

അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!