യുഎഇയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ

യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് മൂലം ഗതഗാതം മന്ദഗതിയിലാണ്.

കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെ നിരവധി റോഡുകളില്‍ വേഗപരിധി നിയന്ത്രണ സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി കുറച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ മൂലം അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നാല്‍ അബുദാബി മുന്‍സിപ്പാലിറ്റിയുടെ 993 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

 

 

 

നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30 ഡിഗ്രിയില്‍ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!