പ്രവാസികൾക്ക് നൊമ്പരമായി മലയാളി യുവാവിൻ്റെ വേർപ്പാട്

ചികിത്സക്കായി നാട്ടിലേക്ക് പോയ ജിദ്ദ പ്രവാസി നിര്യാതനായി. ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന  ജാക്സൺ മാർക്കോസ് ആണ് മരിച്ചത്. 31 വയസായിരുന്നു. നവോദയ ശറഫിയ ഏരിയ അൽ അബീർ യൂണിറ്റിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

ക്യാൻസർ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിദഗ്ധ ചികിത്സക്കായി ജാക്സണ് നാട്ടിലേക്ക് പോയത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ തുടർ ചികിത്സ നടന്നു വരുന്നതിടെയാണ് മരണം സംഭവിച്ചത്.  കാസർകോട് പുല്ലാഴി, രാജപുരം സ്വദേശിയാണ് ജാക്സൺ മാർക്കോസ്. സംസ്ക്കാര ചടങ്ങുകൾ 28 ന് ശനിയാഴ്ച ഉച്ച കഴിഞ്ഞു  നടക്കുമെന്ന് കുടുംബാങ്ങങ്ങൾ അറിയിച്ചു.

ജിദ്ദയിലെ പ്രവാസികൾക്കിടയിലെ സജീവ സാന്നിദ്ധ്യമായിരുന്നു ജാക്സൺ. സമൂഹമാധ്യമങ്ങളിലും വലിയ സുഹൃദ് വലയമുള്ള ജാക്സൺ ചികിത്സയിലിരിക്കെയും ദിനേനയെന്നോണം ഫേസുബുക്കിലൂടെയും മറ്റും സൂഹൃത്തുകൾക്ക് ധൈര്യവും പ്രതീക്ഷയും നൽകി കൊണ്ടിരുന്നു. സഖാവ് ആനതലവട്ടം ആനന്ദൻ വിടവാങ്ങിയ സമയത്തും ജാക്സൺ അനുസ്മരണ കുറിപ്പ് പങ്കുവെച്ചിരുന്നു.

 

 

ഈ മാസം അഞ്ചാം തിയതി വരെ ജാക്സൺ ഫേസ് ബുക്കിൽ സജീവമായിരുന്നു. തൻ്റെ ചികിത്സ വിവരങ്ങളും അദ്ദേഹം അപ്പപ്പോൾ പങ്കുവെച്ചിരുന്നു. രോഗം പൂർണമായും ഭേതപ്പെട്ട് ജീവിതത്തിലേക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ച് വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. അതിനിടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗം കലശലാകുന്നതും മരണത്തിന് കീഴടങ്ങുന്നതും.

സജീവ ഇടത്പക്ഷ രാഷ്ടീയ പ്രവർത്തകനായിരുന്ന ജാക്സൺ, ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനായിരുന്നു. അതോടൊപ്പം മറ്റു പ്രവാസി സംഘടനകളുമായും പ്രവാസfകളുമായും വളരെയേറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ  അതിനാൽ തന്നെ ജാക്സൺൻ്റെ വേർപ്പാട് പ്രവാസി സമൂഹത്തിനാകെ നൊമ്പരമായി.

പിതാവ്: മാർക്കോസ് ചാക്കോ’ മാതാവ്: ത്രേസിയാമ്മ മാർക്കോസ്
ഭാര്യ: മോബി മക്കൾ:  മറിസാ മാർക്കോസ് , ജോബ് മാർക്കോസ് . ജാക്സൻ മാർക്കോസിന്റെ നിര്യാണത്തിൽ സുഹൃത്തുക്കളും നവോദയ പ്രവർത്തകരും അനുശോചനം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!