തേജ് ചുഴലിക്കാറ്റ് യമനിൽ തീരം തൊട്ടു; ഒമാനിൽ ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത, സൗദിയിലും മഴയും കാറ്റും ശക്തമാകും – വീഡിയോ

അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് യെമനിൽ കരതൊട്ടു. ഇന്നു പുലർച്ചെ 2.30നും 3.30നുമിടയിൽ അൽ മഹ്റയിലാണ് തേജ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് ഒമാൻ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അവിടെ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അൽ മഹ്റ ഗവർണറേറ്റിൽ മണ്ണിടിച്ചിലുണ്ടായെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗത്തിൽ യെമനും ഒമാനുമിടയിൽ തീരത്ത് അൽ ഗൈദാക്കിനും (യെമൻ) സലാലയ്ക്കും ഇടയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. യെമനോട് ചേർന്ന അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകി. താഴ്‍വരകളിലും, വെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും, തീരങ്ങളിലും പോകരുതെന്ന് കർശന നിർദേശമുണ്ട്. നിലവിൽ തേജ് ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞതിനാൽ കരതൊടുന്നത് വൈകും.

 

 

 

 

കാറ്റിന്റെ ഭാഗമായുള്ള കനത്ത മഴ ഇവിടെ തുടരുകയാണ്. അൽ മഹ്റയിൽ റോഡുകൾ ഒലിച്ച പോവുകയും കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൽ തകരാറിലാവുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

ഒമാനിൽ കാറ്റ് കാര്യമായ നാശം ഉണ്ടാക്കിയതായി റിപ്പോർട്ടുകളില്ല. നിലവിൽ തേജ് ശൿതി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക.

 

 

 

കാറ്റിന്റെ കേന്ദ്രഭാഗം സലാലയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ്. ഇന്നലെ രാത്രി മുതൽ സലാല നഗരത്തിലും പരിസരത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.

ദോഫാറിലെ ചില വിലായത്തുകളിൽ ശൿതമായ മഴയാണ് പെയ്തത്. ഇന്ന് ഉച്ച വരെ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ നിർദേശം നൽകി.

സൗദിയിലെ വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ-ജൗഫ്, തബൂക്ക്, ഹായിൽ, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ, കിഴക്കൻ മേഖലയുടെ തെക്കൻ ഭാഗങ്ങൾ (റുബ് അൽ ഖാലി മരുഭൂമി, അൽ-ഖർഖിർ), നജ്‌റാൻ മേഖലയുടെ (ഷറൂറ) എന്നിവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത തോതിലുള്ള മിന്നലും മഴയും കാറ്റും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ കിഴക്കൻ മേഖല, ജസാൻ, അസീർ, അൽ-ബഹ പർവതനിരകളുടെ ഭാഗങ്ങൾ മുതൽ മക്ക വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!