സന്ദർശക വിസകൾ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാമെന്ന് സൗദി ജവാസാത്ത്‌

സൌദിയിൽ വിസിറ്റ് വിസകൾ ഓണ്ലൈനായി പുതുക്കാമെന്ന് ജവാസാത്ത് വ്യക്തമാക്കി. പാസ്‌പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെയും, അബ്ഷിർ അക്കൌണ്ട് വഴിയോ, മുഖീം അക്കൌണ്ട് വഴിയോ 180 ദിവസം വരെ (ആറ് മാസം) വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയും. വിസ കാലാവധി അവസാനിക്കുന്നതിന് 7 ദിവസം മുമ്പാണ് പുതുക്കാൻ സാധിക്കുക. എല്ലാ തരം സിംഗിൾ എൻട്രി വിസിറ്റ് വിസകളും ഓണ്ലൈനായി പുതുക്കാൻ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു.

മൾട്ടിപ്പിൽ എൻട്രി സന്ദർശക വിസ പുതുക്കുന്നവർ, മൂന്ന് മാസത്തേക്കുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസിയും എടുക്കേണ്ടതാണ്. എങ്കിലും പലർക്കും മൾട്ടിപ്പിൽ  എൻട്രി വിസിറ്റ് വിസകൾ ഓണ്ലൈനായി പുതുക്കാൻ സാധിക്കാറില്ല. അങ്ങിനെയുള്ളവർ തവാസുൽ വഴി അപേക്ഷ നൽകണം. പരമാവധി ആറ് മാസം (180) ദിവസം വരെയാണ് ഓണ്ലൈനിൽ പുതുക്കാൻ സാധിക്കുക. അതിന് ശേഷം സൌദിക്ക് പുറത്ത് പോയി തിരിച്ച് വരേണ്ടതാണ്.

സിംഗിൾ എൻട്രി വിസ ഓരോ 30 ദിവസത്തിലും, മൾട്ടിപ്പിൾ എൻട്രി വിസ  ഓരോ 90 ദിവസത്തിലുമാണ് പുതുക്കേണ്ടത്. കഴിഞ്ഞ കുറേ ആഴ്ചകളായി പലർക്കും സൌദിക്ക് പുറത്ത് പോകാതെ തന്നെ ഓണ്ലൈനിൽ പുതുക്കാൻ സാധിച്ചിരുന്നു. എന്നാൽ ചിലർക്കെങ്കിലും ഇത് സാധ്യമായിരുന്നില്ല. അങ്ങിനെയുള്ളവർ സൌദിക്ക്  പുറത്ത് പോയി പുതുക്കാറായിരുന്നു പതിവ്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസയിലുള്ളവർക്ക് എല്ലാവർക്കും ഇപ്പോൾ  ഈ സൌകര്യം  ലഭിക്കുന്നുണ്ടോ എന്നറിയാൻ  കാത്തിരിക്കേണ്ടി വരും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!