മലയാളി സാമൂഹിക പ്രവർത്തകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
സൌദിയിലെ ദമ്മാമിൽ മലയാളി സാമൂഹികപ്രവർത്തകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നവോദയ കലാസാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡൻറുമായ കണ്ണൂർ ശിവപുരം സ്വദേശി രജീഷ് മനോലിയെ (45) യാണ് താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ലോക കേരളസഭാ അംഗം നാസ് വക്കത്തിൻ്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തീകരിച്ചു. രജീഷിൻ്റെമ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിമാനത്തിൽ ദമ്മാമിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകും.13 വർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക