യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വിസകൾ നിർത്തലാക്കി; പുതിയ വിസകളും മാറ്റങ്ങളും അറിയാം

യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവ് പറഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോർട്ട് ചെയ്തു.

മൂന്ന് മാസത്തെ എൻട്രി പെർമിറ്റ് കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. യുഎഇയിലെ സന്ദർശകർക്ക് 30 അല്ലെങ്കിൽ 60 ദിവസത്തെ വീസയിൽ വരാനാകുമെന്ന് ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞു.

പെർമിറ്റുകൾ നൽകാൻ അവർ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ സന്ദർശക വീസ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല. കോവിഡ് -19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദർശക വീസ നിർത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു. എങ്കിലും മൂന്ന് മാസത്തെ വീസ മേയിൽ ലെഷർ വീസയായി വീണ്ടും ലഭ്യമാക്കി. അതേസമയം, ദുബായിൽ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദർശകർക്ക് 90 ദിവസത്തെ വീസ നൽകുന്നതായി ആമിറിലെ ഒരു കോൾ സെന്റർ എക്സിക്യൂട്ടീവ്സ്ഥിരീകരിച്ചു, താമസക്കാർക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയിൽ കൊണ്ടുവരാം.

∙ ദീർഘകാല വീസകൾ
സന്ദർശകർക്ക് യുഎഇയിൽ പ്രവേശിക്കാനും ദീർഘകാലം താമസിക്കാനും നിരവധി ഓപ്ഷനുകൾ ഉണ്ട്.

∙തൊഴിൽ അന്വേഷണ വീസ
രാജ്യത്ത് തൊഴിലവസരങ്ങൾ തേടുന്ന വ്യക്തികൾക്കായി യുഎഇ നിരവധി വീസ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വീസക്കാർക്ക് യുഎഇയിൽ പ്രവേശിക്കാനും അവരുടെ കഴിവിനും വൈദഗ്ധ്യത്തിനും അനുസൃതമായ ജോലികൾക്കായി അന്വേഷണം നടത്താനും സാധിക്കും.  ഗ്യാരന്ററോ ഹോസ്റ്റോ ആവശ്യമില്ലാതെ മൂന്ന് ഓപ്ഷനുകളിൽ തൊഴിൽ അന്വേഷണ വീസ ലഭ്യമാണ്.  സിംഗിൾ എൻട്രി പെർമിറ്റിനൊപ്പം 60, 90, 120 ദിവസത്തേയ്ക്ക് വീസ ലഭ്യമാണ്.

∙ തൊഴിൽ അന്വേഷണ വീസയ്ക്കുള്ള ഫീസ്
60 ദിവസത്തേക്കുള്ള തൊഴിൽ പര്യവേക്ഷണ വീസയ്ക്ക് 200 ദിർഹം, 90 ദിവസത്തേയ്ക്ക് 300 ദിർഹം, 120 ദിവസത്തേയ്ക്കുള്ള ഫീസ് 400 ദിർഹം. എന്നാൽ, സന്ദർശകർ 1,000 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ സാമ്പത്തിക ഗ്യാരണ്ടിയും നൽകണം.  ‌ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ GDRFA, ICP എന്നിവയുടെ സ്മാർട്ട് ആപ്ലിക്കേഷൻ പോലുള്ള ഡിജിറ്റൽ ചാനലുകൾ വഴി ഈ വീസയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ അമേർ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്.

∙ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ
5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസ സന്ദർശകരെ സ്വയം സ്പോൺസർഷിപ്പിലൂടെ ഒന്നിലധികം തവണ യുഎഇയിൽ പ്രവേശിക്കാൻ പ്രാപ്തരാക്കുന്നു. ഓരോ സന്ദർശനത്തിലും 90 ദിവസത്തെ താമസം അനുവദിക്കും. വീസയുള്ളവർക്ക് രാജ്യം വിടാതെ തന്നെ 90 ദിവസത്തേയ്ക്ക് കൂടി താമസം നീട്ടാം. വിദേശത്ത് നിന്നുള്ള കുടുംബങ്ങൾക്ക് യുഎഇയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ ഈ വീസ സഹായിക്കുന്നു.  നിക്ഷേപകൻ/പങ്കാളി, ഉയർന്ന തലത്തിൽ വൈദഗ്ധ്യമുള്ള തൊഴിലാളി, സ്വയം തൊഴിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കാണ് ഗ്രീൻ വീസ നൽകുന്നത്.  മൾട്ടിപ്പിൾ എൻട്രി വീസയ്ക്കുള്ള അപേക്ഷകർ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ സമർപ്പിക്കണം.  ഗ്രീൻ വീസ ഇഷ്യൂ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഡിജിറ്റൽ ചാനലുകൾ (വെബ്സൈറ്റ്/സ്മാർട്ട് ആപ്ലിക്കേഷൻ), കസ്റ്റമർ ഹാപ്പിപ്പിസ് സെന്റർ അല്ലെങ്കിൽ അമേർ സർവീസ് സെന്ററിൽ ആവശ്യമായ രേഖകളുമായി അപേക്ഷിക്കാം.

∙ നിക്ഷേപ അവസരങ്ങൾക്കായുള്ള വീസ
നിക്ഷേപകരെ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനും യുഎഇയിൽ പുതിയ പങ്കാളികളെയോ ക്ലയന്റുകളെയോ കണ്ടെത്തുന്നതിനും സഹായിക്കുന്നു, ഇത് 60,90, 120 ദിവസത്തേക്ക് ലഭ്യമാണ്.  ഈ എൻട്രി പെർമിറ്റ് ഒരു ഗ്യാരന്ററോ ഹോസ്റ്റോ ആവശ്യമില്ലാതെ ഒരു സിംഗിൾ എന്റ്‌റി വീസ അനുവദിക്കുന്നത് സാധ്യമാക്കുന്നു. ഐസിപിയുടെ ഔദ്യോഗിക പോർട്ടലിൽ വീസയ്ക്ക് അപേക്ഷിക്കാം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!