പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇമ്രാൻ നാട്ടിലേക്ക് തിരിച്ചു; തുണയായത് മലയാളി യുവാക്കൾ

നിയമകുരുക്കിൽ കുടുങ്ങി നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിക്ക് തുണയായി മലയാളി യുവാക്കൾ. ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതിന് പുറമെ മറ്റു നിരവധി രോഗങ്ങൾ കൊണ്ടും കഷ്ടപ്പട്ടിരുന്ന തമിഴ്നാട് സ്വദേശിയായ ഇമ്രാനാണ് പത്ത് വർഷത്തോളമായി നാട്ടിൽ പോകണമെന്ന ആഗ്രഹവുമായി സൌദിയിലെ ജിദ്ദയിൽ കഴിഞ്ഞ് കൂടുന്നു.  നിയമ കുരുക്കിലകപ്പെട്ടതതാണ് നാട്ടിലേക്ക് പോകാൻ ഇമ്രാന് വിലങ്ങ് തടിയായത്.

കെഎംസിസി അൽ സഫ ഏരിയ കമ്മിറ്റിയിലെ പ്രവർത്തകരുടെ സഹായത്തോടെ അദ്ദേഹത്തിൻ്റെ പേരിലുള്ള 4000 റിയാൽ പിഴ അടക്കുകയും ഇക്കാമ പുതുക്കി നൽകുകയും ചെയ്തു. കൂടാതെ കോണ്സുലേറ്റിൻ്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് നേടിയ ഇമ്രാനെ ഇന്നലെ കെഎംസിസി പ്രവർത്തകർ നാട്ടിലേക്ക് യാത്ര അയച്ചു. പത്ത് വർഷത്തോളമായി നാട്ടിലേക്ക്  പോകാൻ സാധിക്കാതെ ദുരിതത്തിലായിരുന്നു ഇമ്രാൻ.

ഒരു വർഷത്തോളമായി ഇമ്രാന് ഭക്ഷണം നൽകിവരുന്നത് സഫാ ഹോട്ടലിലെ സുമനസുകളാണ്. കൂടാതെ അദ്ദേഹത്തിന് താമസ സൌകര്യങ്ങളും മരുന്നുകളും നൽകി മലയാളി യുവാക്കൾ സഹായിച്ചു. ദുരിത കാലത്തുടനീളം തന്നെ സഹായിച്ച സുമനസുകൾക്ക് നന്ദിയും  കടപ്പാടും  അറിയിച്ചാണ് ഇമ്രാൻ നാട്ടിലേക്ക് തിരിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!