വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണു; സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിൽ മലയാളി ട്രക്ക് ഡ്രൈവർ അപകടത്തിൽ മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. ദമ്മാമിലാണ് ദാരുണ സംഭവം ഉണ്ടായത്.  വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീഴാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!