കൊന്നിട്ടും തീരാത്ത ക്രൂരത; ഗസ്സയിലെ ആശുപത്രികളിൽ നിന്ന് മുഴുവൻ ആളുകളും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേലിൻ്റെ മുന്നറിയിപ്പ് – വീഡിയോ
ഹമാസ്-ഇസ്രായേൽ പോരാട്ടം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഗസ്സയിൽ ഇസ്രായേൽ പോരാട്ടാം കൂടുതൽ ശക്തമാക്കി. ഗസ്സ സിറ്റിയിലെയും വടക്കൻ ഗസ്സ മുനമ്പിലെയും ആശുപത്രികിളിലുള്ളവരെ ഒഴിപ്പിക്കണമെന്ന് ഇസ്രായേലി സൈന്യം ഫലസ്തീൻ മെഡിക്കൽ അധികൃതർ പറഞ്ഞു.
പരിക്കേറ്റവരും രോഗികളും ഉൾപ്പെടെയുള്ള മുഴുവൻ ആളുകളേയുംം ആശുപത്രികളിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ അധിനിവേശ സേനയിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചതായി വടക്കൻ ഗാസ മുനമ്പിലെ അൽ അവ്ദ സർക്കാർ ആശുപത്രി ഭരണകൂടം സ്ഥിരീകരിച്ചു.
കൂടാതെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഗസ്സ സിറ്റിയിലെ “അൽ-ഖുദ്സ്” ഹോസ്പിറ്റലിലെ ഒരു ഔദ്യോഗിക സ്രോതസ്സും ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ മുന്നറയിപ്പ് നൽകിയതായി സ്ഥിരീകരിച്ചു.
ഹോസ്പിറ്റലുകൾ ഒഴിപ്പിക്കണമെന്ന ഇസ്രായേൽ അധിനിവേശ സേനയുടെ ആവശ്യം ഒരു പുതിയ കുറ്റകൃത്യമാണെന്നും അടിസ്ഥാനപരവും അടിയന്തിരവുമായ ആരോഗ്യ സേവനങ്ങൾ തടയുന്നത് ക്രൂരമായ നടപടിയാണെന്നും ഹമാസ് വ്യക്തമാക്കി.
Thi Saturday evening, the Israeli occupation’s warplanes bombed a house in Al-Fakhoura neighborhood west of Jabalia camp in the northern Gaza Strip, resulting in the martyrdom of 20 martyrs and the injury of more than 80 others.#Gaza_under_attack#Paestine pic.twitter.com/lBHi75AJ1z
— State of Palestine – MFA 🇵🇸🇵🇸 (@pmofa) October 14, 2023
بعد بحثه عنه لساعات.. أب فلسطيني يعثر على ابنه شهيدا في مستشفى الشفاء في #غزة إثر قصف الاحتلال للقطاع#عملية_طوفان_الأقصى pic.twitter.com/g703DYZc3G
— قناة الجزيرة (@AJArabic) October 14, 2023
The moment of the Israeli occupation’s targeting of Palestinian civilians with missiles in Gaza Strip.
لحظة استهداف المواطنين الفلسطينيين بصواريخ الاحتلال في قطاع غزة. #Gaza_under_attack#Palestine pic.twitter.com/6HTu26NALJ
— State of Palestine – MFA 🇵🇸🇵🇸 (@pmofa) October 14, 2023
ആശുപത്രികൾ, മെഡിക്കൽ സ്റ്റാഫ്, മാനുഷിക മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിടാനുള്ള ഇസ്രായേലിന്റെ ക്രിമിനൽ നീക്കങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര സ്ഥാപനങ്ങളും അടിയന്തിരമായി ഇടപടെണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
കിഴക്കൻ ഗസ്സയിലെ അൽ ദുറ ചിൽഡ്രൻസ് ഹോസ്പിറ്റലിന് നേരെ ഇന്നലെ ഇസ്രായേലിൻ്റെ കനത്ത ആക്രമണമുണ്ടായിരുന്നു. ആശുപത്രിക്ക് നേരെ ഫോസ്ഫറസ് ബോംബുകൾ വിക്ഷേപിച്ചതിനാൽ ഇവിടെ ഉള്ള രോഗകികളേയും ജീവനക്കാരെയു അൽ-നാസർ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.
ഗസ്സയിൽ പ്രവർത്തിച്ച് വന്നിരുന്ന എട്ട് ആശുപത്രികളിൽ രണ്ടെണ്ണം ഇസ്രായേൽ സേന തകർക്കുകയുണ്ടായി. ഓരോ മിനുട്ടിലും പരിക്കേറ്റ നിരവധി പേരെയാണ് ആശുപത്രികളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇവരെ ഉൾകൊള്ളാൻ ആശുപത്രികൾക്കാവുന്നില്ല. മരിച്ചവരെ ഉൾകൊള്ളാനാകാതെ മോർച്ചറികളും നിറഞ്ഞ് കവിഞ്ഞു. ഇതോടെ ഐസ്ക്രീം ട്രക്കുകളിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.
أزمة على هامش العدوان الإسرائيلي.. كيف يُدفن شهداء #غزة؟#عملية_طوفان_الأقصى pic.twitter.com/ffEyni38oX
— قناة الجزيرة (@AJArabic) October 14, 2023
أطفال #غزة بأي ذنبٍ قتلت ؟؟😔😔
#غزه_الان#غزه_تحت_القصف_القدس_تنتفض #طوفان_الأقصى pic.twitter.com/AFU8IEgqKy— 🇴🇲﮼فتاه،عمانية🇴🇲 (@fatahomani1995) October 14, 2023
The aftermath of the destruction caused by the occupation's bombing on Al-Tahrawi family's house in #Rafah
آثار الدمار الذى خلفه قصف الاحتلال على منزل عائلة الطهراوي في #رفح.#Gaza_under_attack #Palestine pic.twitter.com/hG8wLctMVQ
— State of Palestine – MFA 🇵🇸🇵🇸 (@pmofa) October 14, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക