ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2215 ആയി ഉയർന്നു; ആശുപത്രി മോർച്ചറികൾ നിറഞ്ഞ് കവിഞ്ഞതോടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് ഐസ്ക്രീം ട്രക്കുകളിൽ, ദാരുണ കാഴ്കൾ – വീഡിയോ

ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 256 ഫലസ്തീനികൾ. കൊല്ലപ്പെട്ടു. 1788 പേർക്ക്  ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2215 ഫസ്തീനികളാണ് ഇത് വരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 8714 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേ സമയം ഇസ്രായേലിലേക്കുള്ള ഹമാസിൻ്റെ മിസൈൽ ആക്രമണം തുടരുകയാണ്. ഇന്നും ഇസ്രായേലിൻ്റെ പല ഭാഗങ്ങളിലും മിസൈൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായി.

ഗസ്സയിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞ് കവിഞ്ഞതോടെ, ഐസ് ക്രീം ട്രക്കുകളാണ് കൊല്ലപ്പെട്ടെ ഫലസ്തീനികളുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

മനുഷ്യത്വ രഹിതമായ ആക്രമണം ഇസ്രായേൽ തുടരുകയാണ്. ഹമാസ് പോരാളികളുമായി ഏറ്റുമുട്ടാൻ സാധിക്കാതെ ഗസ്സയിലെ  പാവങ്ങളായ കുഞ്ഞുങ്ങളേയും സ്ത്രീകളേയും ഉൾപ്പെടെ കൊന്നൊടുക്കുകയാണ് ഇസ്രായേൽ.

 

 

 

 

വെള്ളവും, വൈദ്യൂതിയും, ഭക്ഷണവും വിലക്കിയതിന് പുറമെ, പരിക്കേറ്റവർക്ക് ചികിത്സ നിഷേധിക്കാനായി ആശുപത്രികളും ബോംബിട്ട് തകർക്കുന്നു. എല്ലാറ്റിനും പുറമെ ഈജിപ്തിലെ റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളും ഇസ്രയേൽ ഇടപെട്ട് തകർക്കുകയാണ്. റഫ അതിർത്തിയിൽ ഗസ്സയിലേക്ക്  സഹായവുമായെത്തുന്ന വാഹനങ്ങളെ ഇസ്രായേൽ ഇടപെട്ട് തടയുന്നതായും റിപ്പോർട്ടുകളുണ്ട്.

 

 

 

ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഒരു ഫലസ്തീനി ബാലൻ ആശുപത്രിയിലെത്തിയ ഉടനെ സുജൂദ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു.

 

 

ഗസ്സയിൽ മണിക്കൂറുകളോളം  കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന് വെള്ളത്തിനായി യാചിച്ച ഒരു ഫലസ്തീനിക്ക്, സിവിൽ ഡിഫൻസ് ടീമുകൾ പ്ലാസ്റ്റിക് ട്യൂബിലൂടെ വെള്ളം നൽകുന്നു.

 

ആക്രമണത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു ബാലൻ

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!