ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജ വാർത്ത; മാപ്പ് പറഞ്ഞ് സി.എൻ.എൻ റിപ്പോർട്ടർ, ഖേദം പോലും പ്രകടിപ്പിക്കാതെ മലയാള മാധ്യമങ്ങൾ – വീഡിയോ
ഹമാസ്-ഇസ്രയേൽ പോരാട്ടത്തിനിടെ, ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവർത്തിച്ചതിൽ ക്ഷമ ചോദിക്കുവെന്ന് സി.എൻ.എൻ റിപ്പോർട്ടർ സാറ സിദ്നർ. വാർത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവർ ഏറ്റെടുത്ത് വാർത്തയാക്കുകയായിരുന്നു.
‘കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രായേൽ സർക്കാർ അറിയിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേൽ സർക്കാർ ഇന്ന് അറിയിച്ചത്. ഞാൻ എന്റെ വാക്കുകളിൽ ജാഗ്രത പുലർത്തണമായിരുന്നു’- മാധ്യമപ്രവർത്തക ട്വിറ്ററിൽ കുറിച്ചു.
ഹമാസ് ആക്രമണത്തിന് ശേഷം വടക്കൻ ഇസ്രായേലിൽ തലയറുക്കപ്പെട്ട നിലയിൽ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സി.എൻ.എൻ നൽകിയ വ്യാജ വാർത്ത. ഇസ്രായേൽ നൽകിയ തെറ്റായ വിവരങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജ വാർത്ത ചമച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഈ വ്യാജ വാർത്ത ഏറ്റുപിടിച്ചിരുന്നു. തുടർന്ന് വൈറ്റ് ഹൗസ് തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് തിരുത്തുകയായിരുന്നു. മലയാളത്തിലേതുൾപ്പെടെയുള്ള ചില ഇന്ത്യൻ മാധ്യമങ്ങളും വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത റിപ്പോർട്ട് ചെയ്ത കേരളത്തിലെ മലയാളി പത്രങ്ങളുൾപ്പെടെ ആരും വ്യാജ വാർത്ത നൽകിയതിൽ ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
Babies and toddlers were found with their “heads decapitated” in Kfar Aza in southern Israel after Hamas’ attacks in the kibbutz over the weekend, a spokesperson for Israel’s prime minister says.
Follow live updates: https://t.co/cGoa4AQzL6 pic.twitter.com/ukvKfeGeFp
— CNN (@CNN) October 11, 2023