എടിഎമ്മിൽ പണം നിറക്കുന്നതിനിടെ തോക്ക് ചൂണ്ടികൊള്ളയടിച്ചു; പൊലീസുമായി ‘സിനിമാ സ്റ്റൈല്‍’ ഏറ്റുമുട്ടല്‍ – വീഡിയോ

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ തോക്ക് ചൂണ്ടി 10 ലക്ഷം റിയാൽ കൊള്ളയടിച്ചു, പിന്തുടർന്ന പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒരു കവർച്ചക്കാരൻ മരിച്ചു. റിയാദിൽ കഴിഞ്ഞദിവസമാണ് സംഭവം. ബാങ്കിെൻറ മണി ട്രാൻസ്പോർട്ടിങ് കമ്പനി ജീവനക്കാർ എ.ടി.എമ്മിൽ പണം നിറയ്ക്കുേമ്പാൾ കാറില്‍ വന്ന മുഖം മൂടിയണിഞ്ഞ രണ്ടുപേരാണ് കൊള്ളനടത്തിയത്.

ജീവനക്കാരിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് തങ്ങളുടെ കാറിൽ കയറി കടന്നുകളിഞ്ഞു. അതിനിടയിൽ പണം വിട്ടുതരാന്‍ ആവശ്യപ്പെട്ട ജീവനക്കാരെ രണ്ടുപേരും തോക്കുചൂണ്ടി ഭയപ്പെടുത്തുകയും ചെയ്തു. വിവരം ലഭിച്ചയുടന്‍ പൊലീസ് കാറിനെ പിന്തുടർന്നു. ഓട്ടത്തിനിടെ കവർച്ചക്കാരുടെ കാർ കേടായി. പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിെൻറ ഡ്രൈവറെ വെടിവെച്ച് പരിക്കേൽപ്പിച്ച് ആ വാഹനവുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കവർച്ചക്കാർ തിരിച്ചും വെടിവെച്ചു.

ഏറ്റുമുട്ടലിൽ രണ്ടുപേരിലൊരാൾ മരിക്കുകയും മറ്റേയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കവർച്ച ചെയ്ത പണം ഇവരില്‍ നിന്ന് കണ്ടെടുത്തു. പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ആയുധധാരികളായ കവർച്ചക്കാരെ ഏറ്റുമുട്ടലിലൂടെ കീഴടക്കിയ പൊലീസ് ഉദ്യോഗസ്ഥരെ റിയാദ് ഡെപ്യുട്ടി ഗവർണർ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തെൻറ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അനുമോദിച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!