പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം ‘പൊടിപൊടിക്കാന്‍’ യുഎഇ

യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിവിധ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനം ചെയ്തു.

വൈവിധ്യമാര്‍ന്ന പരിപാടികളാണ് പത്ത് ദിവസം എമിറേറ്റില്‍ സംഘടിപ്പിക്കുക. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

പത്ത് ദിവസം നീളുന്ന ആഘോഷത്തില്‍ വ്യത്യസ്ത പരിപാടികള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, പരേഡുകള്‍ എന്നിവ സംഘടിപ്പിക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. 1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയദിനം ആഘോഷിക്കുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!