ശക്തമായ പോരാട്ടത്തിൽ ഹമാസും ലെബ്നാനാനും ഇസ്രായേലും; ഗസ്സക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേൽ, മരണ സംഖ്യ കുത്തനെ ഉയരുന്നു – വീഡിയോ

ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ ഗാസയിലെ 1,00,000 ഫലസ്തീനികൾ പലായനം ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ യുഎൻ സ്കൂളുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു.

ഇസ്രയേലിലുടനീളം ഞെട്ടലുണ്ടാക്കിയ ഹമാസിൻ്റെ മാരകമായ ആക്രമണങ്ങൾക്ക് പ്രതികാരമായി നിരവധി കെട്ടിടങ്ങളും പള്ളികളും ഓഫീസുകളും വീടുകളും ഇസ്രയേൽ സേന തകർത്തു.

ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 19 പേർ കൊല്ലപ്പെട്ടതിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നു. ഗസയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം അഭയാർത്ഥികളാണ്.

കരമാർഗ്ഗമുള്ള ആക്രമണം ശക്തമാക്കുവാനാണ് ഇസ്രയേലിൻ്റെ നീക്കം. ഇതിനായി മൂന്ന് ലക്ഷത്തോളം ഭടൻമാരെ ഗസക്ക് സമീപം വിന്യസിച്ചു.

സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് വരെ അഞ്ഞൂറോളം ഫലസ്തീനികളും, 900 ത്തോളം ഇസ്രായീലികളും കൊല്ലപ്പെട്ടാതായാണ് റിപ്പോർട്ടുകൾ.

നോർത്ത് ഗസ്സയിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് ഇന്ന്  അഴിച്ച് വിടുന്നത്. ഗാസയിലെ സാധാരണക്കാരുടെ വീടുകളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണെങ്കിൽ ഇസ്രായേൽ തടവുകാരെ വധിക്കാനും വീഡിയോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യാനും മടിക്കില്ലെന്ന് ഹമാസ് വക്താവ് അൽ-ഖസ്സാം പറഞ്ഞു. ഗസ്സക്ക് നേരെയുള്ള ഓരോ ആക്രമണത്തിനും ഓരോ ഇസ്രായീൽ ബന്ദികളെ വധിക്കുമെന്നും ഹമാസ് വ്യക്തമാക്കി.

എന്നാൽ ഇസ്രായീൽ ബന്ദികൾ കൊല്ലപ്പെട്ടാലും  ഗസ്സക്കെതിരായ ആക്രമണത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

 

 

ലെബനാൻ അതിർത്തിയിലെ ഹിസ്ബുല്ലയുടെ നിരീക്ഷണ ടവർ ഇസ്രായേൽ  സേന ബോംബിട്ട് തകർത്തു.

ലെബനാനെ ആക്രമിക്കുന്നതിനായി ലെബനാൻ അതിർത്തിയിലേക്ക് നീങ്ങുന്ന ഇസ്രായേലി ടാങ്കുകൾ.

 

 

 

ഗസയിലെ ബോംബാക്രമണത്തിൽ തൻ്റെ ഭർത്താവ് കൊല്ലപ്പെട്ടുവെന്ന വാർത്ത അറിഞ്ഞ ഒരു നഴ്സും കുടുംബാഗങ്ങളും

 

 

 

ഞായറാഴ്ച, പടിഞ്ഞാറൻ ഗാസയിലെ അൽ-നസ്ർ പരിസരത്ത് ഇസ്രായേൽ ഒരു വീടിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മാതാ പിതാക്കളും നാല് കുട്ടികളുമുൾപ്പെടെ ആറ് പേരും ദാരുണമായി കൊല്ലപ്പെട്ടു.

ോേ്ി

 

ോേ്ി

Share
error: Content is protected !!