ഗസയിൽ അഭയാർത്ഥിക്യാമ്പിന് നേരെ ഇസ്രായേലിൻ്റെ ശക്തമായ ബോംബാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു – വീഡിയോ

ഹമാസ്-ഇസ്രായേൽ പോരാട്ടം തുടരുന്നതിനിടെ, ഗസക്ക് നേരെ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാക്കി. അൽ ഷാത്തി അഭയാർത്ഥി ക്യാമ്പിലെ അൽ സൂസി മസ്ജിദിന് നേരെ നടന്ന ബോംബാക്രമണത്തിൽ പിഞ്ചു കുട്ടികളുൾപ്പെടെ നിരവധി പേരെ ഇസ്രയേൽ കൂട്ടകൊല ചെയ്തു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് ഇസ്രയേൽ തടവുകാരുമുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. ഗസ സ്ട്രിപ്പിലെ മാർക്കറ്റിൽ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു.

 

 

ഒരു വലിയ ഭൂകമ്പം ഉണ്ടായത് പോലെ ശക്തമായ ആക്രമണമായിരുന്നു ഗസയിലെ ജബാലിയ അഭയാർത്തി ക്യാമ്പിന് നേര ഉണ്ടായ ആക്രമണം. ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള സിവിൽ ഡിഫൻസിൻ്റെ ശ്രമം തുടരുകയാണ്.

ഗസ്സക്ക് സമ്പൂർണ്ണ ബഹിഷ്ക്കരണം ഏർപ്പെടുത്താനും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നിർദേശം നൽകി. വെള്ളം, വൈദ്യൂതി, ഭക്ഷണം തുടങ്ങി എല്ലാ അവശ്യസാധനങ്ങളും സേവനങ്ങളും ഗസക്ക് വിലക്കാനും ഉത്തരവിട്ടു.

 

ഇസ്രയേലിലെ ബിൻ ഗറിയോൻ എയർപോർട്ടിന് നേരെ ഹമാസ് നടത്തിയ മിസൈലാക്രമണത്തോടെ പരിഭാന്തരായ യാത്രക്കാർ; ആക്രമണം ഇസ്രായേൽ പ്രതിരോധിച്ചു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!