അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഭൂചലനം; 320 പേർ മരിച്ചതായി റിപ്പോർട്ട്, 1000 ത്തോളം പേർക്ക് പരുക്ക്, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നു – വീഡിയോ
പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയിരത്തോളം പേർക്ക് പരുക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് അഫ്ഗാനിൽ വൻ നാശം വിതച്ചത്. പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാൻ ജില്ലയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കണക്കുകളെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് മന്ത്രാലയം അറിയിച്ചു.
"Devastating news from Zindajan and Ghorian districts in Herat.
12 villages completely destroyed, with children being the majority of victims. Our hearts go out to the affected families. Praying for the safety of the 1,500 still unaccounted for. #Herat #Afghanistan… pic.twitter.com/MRFSFyGkXR— Nilofar Ayoubi 🇦🇫 (@NilofarAyoubi) October 7, 2023
The death toll from the earthquake in Herat is many times higher than media reports. About six villages have been destroyed, and hundreds of civilians have been buried under the debris. Relief and aid operations are urgently needed.#Herat #Afghanistan #EarthQuake pic.twitter.com/R9h6c6RrhP
— Khalid Zadran (@khalidzadran01) October 7, 2023
സിന്ദാ ജാൻ, ഘോര്യൻ ജില്ലകളിലെ 12 ഗ്രാമങ്ങൾ പൂർണമായി നശിച്ചതായി അധികൃതർ അറിയിച്ചു. ഫറാ, ബാദ്ഗിസ് പ്രവിശ്യകളിലെയും ചില വീടുകൾ ഭാഗികമായി തകർന്നതായി മന്ത്രാലയ വക്താവ് വീഡിയോയിൽ പറഞ്ഞു.
തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
AFGHANISTAN, HERAT | VIDEO
Mortal earthquake hit Afghanistan's Herat province.
Death toll rises to 1000, but no aid sent there yet.#Afghanistan #earthquakes #Earthquick #AfghanistanEarthquake #Herat #Kabul pic.twitter.com/PhFGmYcq3P
— HADIA News (@HADIANews) October 7, 2023
#Afghanistan 6.5 Richter scale Earthquake pic.twitter.com/VzRGTI8efZ
— World on Videos (@TheCryptoSapie1) October 7, 2023