സൌദിയിൽ അനുമതില്ലാതെ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിൽ നിന്നെത്തിയ എംഎൽഎ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കേണ്ടിയിരുന്ന പിപാടിയാണ് അധികൃതർ ഇടപെട്ട് നിറുത്തി വെപ്പിച്ചത്. അറസ്റ്റ് വിവരമറിഞ്ഞ് എംഎൽഎ പാതി വഴിയിൽ വെച്ച് തിരിച്ച് പോയി.
റിയാദിലാണ് സംഭവം. മലയാളികൾ സംഘടിപ്പിച്ച പരിപാടിയാണ് അനുമതിയില്ലാത്തതിൻ്റെ പേരിൽ അധികൃതർ തടഞ്ഞത്. ചെറുതും വലുതമായ എല്ലാ പരിപാടികൾക്കും അനുമതി വേണമെന്ന് കഴിഞ്ഞ ദിവസവും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് വാർത്തകളും പുറത്ത് വന്നിരുന്നു. അതൊന്നും വകവെക്കാതെ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചതാണ് വിനയായത്.
എംഎൽഎ പങ്കെടുക്കേണ്ട പരിപാടി നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സംഘാടകർ ഉൾപ്പെടെ 14 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സാമൂഹ്യപ്രവർത്തകൻ ഷാനവാസ് രാമഞ്ചിറ ഫേസ്ബുക്കിലൂടെയാണ് സംഭവത്തെ കുറിച്ച് പുറത്ത് വിട്ടത്.
ഷാനാവാസിൻ്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
സൗദിയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ നടത്തുന്ന ഏത് പരിപാടികളും ആൾ കൂട്ടങ്ങളും നിയമ വിരുദ്ധമാണ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്..
എന്നാൽ അടുത്ത കാലത്തായി പല പരിപാടികളും ഇവൻ്റുകളും സംഘടിപ്പിച്ചു കൊണ്ട് പ്രവാസി സമൂഹം വളരെ ആസ്വാദനത്തോടെ മുന്നോട്ട് പോകാൻ മത്സരിക്കുന്ന കാഴ്ച്ച യാണ് കണ്ടു വരുന്നത്..
എന്നാൽ ഇന്ന് ഈ വെളുപ്പിന് ഉറങ്ങാൻ കഴിയാത്ത വിധം മനസ്സിനെ വേദനിപ്പിച്ച ഒരു വിഷയമാണ് എഴുത്തിന് ആധാരം..
റിയാദ് പ്രവിശ്യയിൽ നമ്മുടെ ഒരു MLA കൂടി പങ്കെടുക്കാനിരുന്ന ഒരു സംഘടനയുടെ പരിപാടി നടക്കാൻ ഏതാനും മണിക്കൂറുകൾ മുൻപ് തന്നെ സംഘാടകരെ ഉൾപ്പെടെ 14 ഓളം വരുന്ന സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്..
പരിപാടിയിലേക്ക് എത്തി കൊണ്ടിരുന്ന MLA വിവരം അറിഞ്ഞ് തിരിച്ച് പോരേണ്ടി വരികയുണ്ടായി..
തദവസരത്തിൽ അദ്ദേഹം കൂടി അവിടെ ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹവും കസ്റ്റഡിയിലാകുമായിരുന്നു.
പിന്നീട് ഇടപെടൽ ഉണ്ടാകും എന്നത് വസ്തുതയാണ്..
എന്നിരുന്നാലും ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മതിയായ അനുമതി വാങ്ങുകയും പ്രസ്തുത സ്ഥലത്ത് രേഖകൾ സൂക്ഷിക്കുകയും വേണം എന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയാണ്..
ഇപ്പോഴും റിയാദിൽ പല സ്ഥലത്തും പല സംഘടനകളുടെയും ഓണത്തിൻ്റെ പരിപാടികൾ തന്നെ നടന്നു വരികയാണ്.
ഒരു_കരുതൽ_നല്ലതാണ്..
അകത്തിരിക്കുന്നത് അത്ര സുഖകരമല്ല..അനുഭവം
ഇതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘമാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരങ്ങൾ..
എത്രയും വേഗം സുഹൃത്തുക്കളുടെ മോചനം സാധ്യമാകട്ടെ എന്ന പ്രാർഥനയോടെ..
#ഷാനവാസ്_രാമഞ്ചിറ…
#റിയാദ്_സൗദി_അറേബ്യ
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക