സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

മലപ്പുറം കൊണ്ടോട്ടി സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നെയ്യൻ സിദ്ദീഖി​ന്‍റെ മകൻ ജംഷീർ (30) ആണ്​  മരിച്ചത്. ഹാഇൽ പ്രവിശ്യയിലെ ഹുലൈഫ എന്ന സ്ഥലത്ത് വെച്ചണ് അപകടമുണ്ടായത്.

അറാദിയയിൽ കഫ്തീരയയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുടെ ഭാഗമായി ഹോം ഡെലിവറിക്കായി പോകവെ ഇദ്ദേഹം ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.

മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്​. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്. മൃതദേഹം സൌദിയിൽ തന്നെ ഖബറടക്കുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!