സയാമീസ് ഇരട്ടകളായ ഹസ്സനെയും ഹുസൈനെയും വേർതിരിക്കുന്ന ശസ്ത്രക്രിയ സൗദിയിൽ ആരംഭിച്ചു – വീഡിയോ
ടാൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസ്സനെയും ഹുസൈനെയും വേർതിരിക്കുന്ന ശസ്ത്രക്രിയ നടപടികൾ സൌദിയിലെ റിയാദിൽ ആരംഭിച്ചു. നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ലസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
فيديو | رئيس الفريق الطبي د. عبد الله الربيعة: عملية فصل التوأم السيامي التنزاني "حسن وحسين" معقدة والوقت المتوقع لعملية الفصل 16 ساعة ومتفائلون بتسجيل نجاح آخر للمملكة
عبر مراسل #الإخبارية عبد الله الرويس pic.twitter.com/LH68PfQbIg
— قناة الإخبارية (@alekhbariyatv) October 5, 2023
ഏകദേശം 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ശസ്ത്രക്രിയ ഒമ്പത് ഘട്ടങ്ങളിലായി നടത്തപ്പെടുക. ഇതിൽ ഇപ്പോൾ മൂന്ന് ഘട്ടം പിന്നിട്ടതായും നാലാമത്തെ ഘട്ടം ആരംഭിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി. നഴ്‌സിംഗ്, ടെക്‌നിക്കൽ, അനസ്‌തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 35 കൺസൾട്ടന്റുമാരും വിദഗ്ധരും ശസ്ത്രക്രിയയിൽ പങ്കെടുക്കുന്നുണ്ട്. ടാൻസാനിയയിൽ നിന്നുള്ള രണ്ടാമത്തെ സയാമീസ് ഇരട്ടകളെയാണ് സൌദിയിൽ വേർപ്പിരിക്കുന്നത്.
فيديو | لقطات مباشرة قبيل عملية فصل التوأم السيامي التنزاني "حسن وحسين"
عبر مراسل #الإخبارية عبد الله الرويس pic.twitter.com/7H0kQwNuQm— قناة الإخبارية (@alekhbariyatv) October 5, 2023
فيديو من داخل غرفة عمليات فصل التوأم السيامي التنزاني "حسن وحسين"
عبر مراسل #الاخبارية عبد الله الرويس pic.twitter.com/fP0T8cYD0G
— قناة الإخبارية (@alekhbariyatv) October 5, 2023
ഓപ്പറേഷൻ സങ്കീർണ്ണമാണെന്നും 35% വരെ അപകടസാധ്യതയുള്ള വലിയ വെല്ലുവിളികളുള്ള ശസ്ത്രക്രിയയാണ് ഇതെന്നും റോയൽ കോർട്ട് ഉപദേശകനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബിയ പറഞ്ഞു. എങ്കിലും ശസ്ത്രക്രിയ വിജയകരമായിരിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്ന ഡോ. അബ്ദുല്ല അൽ റബിയ പറഞ്ഞു.
ടാൻസാനിയയിലെ ദാറുസലാം നഗരത്തിൽ നിന്ന് പ്രത്യേക മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് ഇരട്ടകളെ റിയാദിൽ എത്തിച്ചത്. ശേഷം പ്രത്യേക മെഡിക്കൽ സംഘം നിരവധി മെഡിക്കൽ പരിശോധനകളും ചർച്ചകളും നടത്തിയിരുന്നു, കൂടാതെ പരിശോധനയിൽ കുട്ടികളുടെ നെഞ്ചിന്റെ താഴത്തെ ഭാഗം, വയറ്, പെൽവിസ് എന്നിവ ഒട്ടിച്ചേർന്ന നിലയിലാണെന്ന് കണ്ടെത്തി. കരൾ, കുടൽ, മാത്രാശയ വ്യവസ്ഥ തുടങ്ങിയവുയമായി ബന്ധപ്പെട്ടും സൂക്ഷ്മമായ ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോ. അബ്ദുല്ല അൽ റബിഅ പറഞ്ഞു.
1990 ലാണ് സൌദി സയാമീസ് ഇരട്ടകളെ വേർത്തിരിക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചത്. 33 വർഷത്തിനിടെ 24 രാജ്യങ്ങളിൽ നിന്നുള്ള 133 കേസുകൾ സൌദിയിൽ ശസ്ത്രക്രിയ നടത്തി. ഇതിൽ 58 കേസുകളും പൂർണ വിജയമായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക