മദീനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു – വീഡിയോ

മദീനയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു അധ്യാപിക മരിച്ചു. നാല് അധ്യാപകരും അവരുടെ ഡ്രൈവറുമുൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധ്യാപികമാരെ കൊണ്ടു പോകുന്ന ഒരു വാഹനവും, സെക്കൻഡറി സ്കൂളിലെ ഒരു യുവാവ് ഓടിച്ചിരുന്ന മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്കും നിരവധി പരിക്കുകളേറ്റു.

മദീന മേഖലയിലെ യാമ്പു റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സിവിൽ ഡിഫൻസ് വിഭാഗവും മെഡിക്കൽ  സംഘവും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. അപകടത്തിൽ പരിക്കേറ്റ ആറ് പേരെ മദീന ഹെൽത്ത് ക്ലസ്റ്ററിന് കീഴിലെ ആശുപത്രികളിലെത്തിച്ചു. മരിച്ചയാളും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്നോ, മറ്റു വിശദാംശങ്ങളോ ഇപ്പോൾ ലഭ്യമായിട്ടില്ല.

 

 

ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൌകര്യങ്ങൾ നൽകുന്നതിനായി കൂടുതൽ സൌകര്യങ്ങളുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റിയാതായി മദീന ഹെൽത്ത് ക്ലസ്റ്ററിന്റെ ഔദ്യോഗിക വക്താവ് അബ്ദുൾ റഹ്മാൻ ഹമൂദ വ്യക്തമാക്കി.

പരിക്കേറ്റവരിൽ ചിലരെ എയർ ആംബുലൻസിൽ മദീനയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ഒരാൾ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിന് കിംഗ് ഫഹദ് ഹോസ്പിറ്റലിലേക്കും,  അൽ-ഈസ് ആശുപത്രിയിലേക്കും, യാംമ്പു അൽ-നഖൽ ജനറൽ ആശുപത്രിയിലേക്കും യാംമ്പു ജനറൽ ആശുപത്രിയിലേക്കും മാറ്റിയതായും ഹമൂദ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!