മുൻ ജിദ്ദ പ്രവാസിയും മറ്റൊരു മലയാളി യുവാവും ഒമാനിൽ നിര്യാതരായി

രണ്ട് പ്രവാസി മലയാളികൾ ഒമാനിൽ നിര്യാതരായി. മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ കൊല്ലക്കോടൻ ദാവൂദ് (40) മരിച്ച ഒരാൾ. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം അന്തരിച്ചത്. 4 വർഷമായി ഒമാനിലെ നിസ് വയസിലാണ് ജോലി ചെയ്യുന്നത്.  അതിന് മുമ്പ് 10 വർഷത്തോളം സൌദിയിലെ ജിദ്ദയിലുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്ന് പോയത്. (ചിത്രത്തിൽ മരണപ്പെട്ട ദാവൂദ്, ശ്രീജിത്ത് എന്നിവർ)

കുന്നപ്പള്ളിയിലെ വെട്ടിക്കാളി ജമീലയാണ് മാതാവ്, ഭാര്യ: മങ്കട സ്വദേശി ചോലംപാറ റുബീന, മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ.

തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മറ്റൊരു മലയാളി പ്രവാസിയും കഴിഞ്ഞ ദിവസം ഒമാനില്‍ നിര്യാതനായി. തിരുവനന്തപുരം പനക്കോട് മൈലമൂട് പൊന്‍കുഴിത്തോട് ഇടവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (35) ആണ് ഒമാനിലെ തര്‍മ്മത്തില്‍ മരിച്ചത്. പിതാവ്: തുളസീധരന്‍ നായര്‍, മാതാവ്: പത്മകുമാരി, ഭാര്യ: എല്‍ സുനിത, മകള്‍: ആദിലക്ഷ്മി ശ്രീ, സഹോദരിമാര്‍: ശ്രീജ, സറീന.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!