സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രകൃതി ചികിത്സയുൾപ്പെടെ മറ്റു ചികിത്സാ രീതികൾക്കും അനുമതി നൽകും

സൗദിയിൽ നിലവിലെ അലോപ്പതി ചികിത്സാ രീതിക്ക് പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ മറ്റു ചികിത്സാ രീതികൾക്കും അനുമതി നൽകാൻ നീക്കമാരംഭിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇത്തരം ചികിത്സക്ക് ലൈസൻസ് നൽകുന്നതിനുള്ള ബോഡിയെ ആരോഗ്യ മന്ത്രാലയം നിശ്ചചയിച്ചു. ഇതിനായി അൾട്ടർനേറ്റീവ് ആൻ്റ് കോംപ്ലിമെൻ്ററി മെഡിസിൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

ഇസ്ത്തിത്ത്ലാ പ്ലാറ്റ് ഫോമിൽ സമർപ്പിച്ചിരിക്കുന്ന കരട് നിയമത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് അലോപ്പതിക്ക് പുറമെ ഇതര ഔഷധ ചികിത്സകൾക്കായി ലൈസൻസ് നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.   എന്നാൽ ഇത്തരം സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കേണ്ടി വരും. കൂടാതെ ഇതര ഔഷധ ചികിത്സ നൽകുന്ന ആരോഗ്യ വിദഗ്ധരും നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരായിരിക്കും. നിയമ ലംഘനം കണ്ടെത്താൻ പരശോധന നടത്താമെന്നും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിലവിൽ ഇത്തരം സ്ഥാപനങ്ങൾ ലൈസൻസോട് കൂടി സൌദിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം പ്രത്യേക സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ഭേതഗതി പ്രാബല്യത്തിലാകുന്നതോടെ നിലവിലുള്ള അലോപ്പതി ചികിത്സ നൽകുന്ന സ്വാകര്യ സ്ഥാപനങ്ങളിലും ഇത്തരം ചികിത്സാ രീതികൾ നടത്താൻ സാധിക്കും.

കരട് നിയമം പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ളിൽ തന്നെ  പ്രകൃതിദത്ത ഔഷധ ചികിത്സ, ഇജാമ, അക്യുപങ്ചർ, മർമ്മ ചികിത്സ തുടങ്ങിയവക്കുള്ള ക്ലിനിക്കുകൾ നടത്താൻ ലൈസൻസുകൾ  അനുവദിക്കും.  എന്നാൽ ലൈസൻസുകൾ നേടാതെയും മന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യത ഇല്ലാത്ത ആരോഗ്യ വിദഗ്ധരെ ജോലിക്ക് നിയമിക്കുന്നതും നിയമലംഘനമായി കണക്കാക്കും. ഇത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വൻ തുക പിഴയും സ്ഥാപനം അടച്ച് പൂട്ടുന്നതുൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!