ഡോ. ഔസാഫ് സയീദ് വിരമിച്ചു; ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നയതന്ത്രജ്ഞന്
ജിദ്ദ: ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന് ഡോ. ഔസാഫ് സയീദ് വിരമിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്നലെയാണ് വിരാമംകുറിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവാസികാര്യം, കോണ്‍സുലര്‍, പാസ്പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയായാണ് വിരമിക്കുന്നത്.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ യോഗ സംബന്ധിച്ച ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. യോഗയുമായി ബന്ധപ്പെട്ട് ഒരു ഇസ്ലാമിക രാഷ്ട്രം ഇന്ത്യയുമായി ഒപ്പുവച്ച ആദ്യത്തെ കരാറാണിത്. ഇന്ത്യന്‍ ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ അസീസിയ കാറ്റഗറി ആദ്യമായി കൊണ്ടുവന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട് ഇത് എല്ലാ ഇന്ത്യന്‍ ഹാജിമാര്‍ക്കുമുള്ള താമസകേന്ദ്രമായി ഇത് മാറുകയും ചെയ്തു.
അറബ് വേരുകളുള്ള പ്രശസ്ത ഹൈദരാബാദി കുടുംബത്തിലെ അംഗമാണ് ഡോ. ഔസാഫ് സഈദ്. ചൗഷ് എന്നും അറിയപ്പെടുന്ന ഹദ്രാമി അറബിയാണിദ്ദേഹം.
ഡോ. ഔസഫിന് പകരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവാസികാര്യം, കോണ്‍സുലര്‍, പാസ്പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയായി മുക്തേഷ് കുമാര്‍ പര്‍ദേശിയെ ക്യാബിനറ്റിന്റെ കേന്ദ്ര നിയമന സമിതി നിയമിച്ചു. ജി20 ഓപറേഷന്‍സിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നു പര്‍ദേശി.