അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; ആറ് വയസുകാരൻ സിപ്ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണു – വീഡിയോ
സിപ്ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ. മെക്സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂണ്‍ 25 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. ചെറിയ പരുക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ സംഭവത്തിന്റെ ഷോക്ക് ഇപ്പോഴുമുണ്ടെന്ന് സഹോദരന് പറഞ്ഞു.
40 അടി താഴെയുള്ള പൂളിലേക്കാണ് കുട്ടി വീണത്. പൂളില്‍ വീണ കുട്ടിയെ സീസർ എന്ന ടൂറിസ്റ്റാണ് രക്ഷപ്പെടുത്തിയത്. പാർക്കിലെ ജീവനക്കാര്‍ മികച്ച രീതിയില്‍ പരിശീലനം നല്‍കാത്തതും, സാഹചര്യം നന്നായി കൈകാര്യം ചെയ്യാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആളുകള്‍ കുറ്റപ്പെടുത്തി. സംഭവത്തെ തുടർന്ന് അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശിക ഭരണകൂടം അന്വേഷണവും ആരംഭിച്ചു.
വീഡിയോ കാണുക…
🇲🇽 • A six-year-old boy falls from a height of 12 meters while on a ropes rack at Fundidora Park in Monterrey, Mexico pic.twitter.com/DAysWyikiA
— Around the world (@1Around_theworl) June 26, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273