സൗദിയിൽ പരിഭ്രാന്തി പരത്തി കാള വിരണ്ടോടി; ജനങ്ങൾ ചിതറി ഓടി രക്ഷപ്പെട്ടു

റിയാദ് നഗരത്തിലെ അൽസുവൈലിം സ്ട്രീറ്റിൽ വിരണ്ടോടിയ കാള പരിഭ്രാന്തി സൃഷ്ടിച്ചു. ഏതാനും വിദേശികൾ ചേർന്ന് കഴുത്തിൽ കുരുക്കിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാള ആക്രമിക്കാൻ ശ്രമിച്ച് ആളുകൾക്ക് പിന്നാലെ ഓടി. വിരണ്ടോടി ആക്രമിക്കാൻ ശ്രമിച്ച കാളയിൽ നിന്ന് നാലുപാടും ചിതറിയോടി ആളുകൾ രക്ഷപ്പെടാൻ നോക്കി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം മദീനയിലും ജനവാസ കേന്ദ്രത്തിൽ കാള വിരണ്ടോടിയിരുന്നു. റോഡിലൂടെ അതിവേഗതയിൽ ഓടിയ കാള വഴിപോക്കരെ ആക്രമിക്കാൻ ശ്രമിക്കുകയും കൂട്ടത്തിൽ ഒരാളെ കുത്തിത്തള്ളിയിടുകയും ചെയ്തു. കൊമ്പുകൾ കൊണ്ടുള്ള ശക്തമായ കുത്തേറ്റ് ഇയാൾക്ക് പരിക്കേറ്റു. പെരുന്നാളിന് കശാപ്പു ചെയ്യാൻ കൊണ്ടുവന്ന കാള വിദേശ തൊഴിലാളികളുടെ കൈയിൽനിന്ന് രക്ഷപ്പെട്ട് റോഡുകളിലൂടെ വിരണ്ടോടുകയായിരുന്നു. ഏതാനും പേർ ചേർന്ന് അവസാനം കാളയെ പിടിച്ചുകെട്ടി തള്ളിയിട്ട് കശാപ്പ് ചെയ്തതായി വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയാൾ പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!