ഹജ്ജ് വിജയകരമായ പരിസമാപ്തിയിലേക്ക്; ഹാജിമാർ മിനായിൽ നിന്ന് മടങ്ങി തുടങ്ങി – വീഡിയോ

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായ പരിസമാപ്തിയിലേക്ക്. ഇന്ന് ജംറകളിൽ കല്ലെറിഞ്ഞതോടെ ഭൂരിഭാഗം ഹാജിമാരും മിനയിൽ നിന്ന് മടങ്ങി തുടങ്ങി. ശേഷിക്കുന്നവർ നാളത്തെ കല്ലേറ് കൂടി പൂർത്തിയാക്കി മടങ്ങും. ഇതോടെ മിന താഴ് വാരം വീണ്ടും വിജനമാകും.

ആഭ്യന്തര ഹാജിമാരും ഇന്ന് തന്നെ മിനയിൽ നിന്ന് വിടവാങ്ങും. വിവിധ കൂട്ടായ്മകൾക്ക് കീഴിൽ  സേവനത്തിനെത്തിയ വളണ്ടിയർമാരും ഭൂരിഭാഗം പേരും ഇന്നത്തോടെ മിനയിൽ നിന്ന് മടങ്ങും.

തികഞ്ഞ പ്രൊഫഷണലിസമാണ് ഹജ്ജ് നടത്തടിപ്പിലൂടനീളം കാണാനായത്. പതിനെട്ടര ലക്ഷത്തിലധികം പേർ പങ്കെടുത്ത ഹജ്ജിൽ ഒരിടത്ത് പോലും തടസങ്ങളോ, പ്രയാസങ്ങളോ ഇല്ലാതെ കർമ്മങ്ങൾ പൂർത്തിയാക്കി.  കോവിഡിന് മുമ്പുള്ള അതേ അവസ്ഥയിലായിരുന്നു ഇത്തവണത്തെ ഹജ്ജ് എന്നതും പ്രത്യേകതയാണ്.

 

വീഡിയോ കാണാം…

 

 

ഇന്ന് മക്കയിലെ മസ്ജിദുൽ ഹറമിൽ ജുമുഅക്ക് ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനി നേതൃത്വം നൽകി.

 

ോേ്ി

ോേ്ി

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!