യുഎഇയിലെ തീപിടുത്തത്തില്‍ നശിച്ചത് 64 അപ്പാര്‍ട്ട്മെൻ്റുകളും 10 വാഹനങ്ങളും; മലയാളികളുൾപ്പെടെ 256 പേരെ മാറ്റിപ്പാര്‍പ്പിച്ചു
യുഎഇയിലെ അജ്‍മാനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മലയാളികളുൾപ്പെടെ 256 പേരെ ഹോട്ടലുകളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അജ്‍മാന്‍ വണ്‍ റെസിഡന്‍ഷ്യല്‍ ടവറിലെ ടവര്‍ രണ്ടിലാണ് തീപിടിച്ചത്. 64 അപ്പാര്‍ട്ട്മെന്റുകളും 10 വാഹനങ്ങളും കത്തിനശിച്ചതായി അല്‍ മദീന കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ ഗൈത് ഖലീഫ അല്‍ കാബി പറഞ്ഞു. ഒരു കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തം നിയന്ത്രണ വിധേയമാക്കിയ ഉടന്‍ തന്നെ കെട്ടിടത്തിലെ താമസക്കാരെ എല്ലാവരെയും റെസ് ക്രസന്റിന്റെ സഹായത്തോടെ അജ്‍മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. ഇതിനായി ഏഴ് ബസുകളാണ് സജ്ജമാക്കിയിരുന്നു. തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാത്ത അപ്പാര്‍ട്ട്മെന്റുകളിലേക്ക് താമസക്കാര്‍ക്ക് തിരികെപ്പോകാന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിനായി വൈദ്യുതി കണക്ഷനുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീപിടുത്തമുണ്ടായ സ്ഥലത്ത് അജ്‍മാന്‍ പൊലീസിന്റെ പ്രത്യേക മൊബൈല്‍ ഓപ്പറേഷന്‍സ് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് ജനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കിവരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകള്‍ സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
നിങ്ങളുടെ ബിസിനസ് എന്തുമാകട്ടെ..!!!
ചെറുതും വലുതുമായ ഏതു സ്ഥാപങ്ങൾക്കും അനുയോജ്യമായ ഏതു സോഫ്റ്റ്‌വെയറുകൾക്കും ബന്ധപ്പെടുക:
ZiMEX Softwares Solutions
Contact
00966 539085220