ഹജ്ജ് കർമ്മങ്ങൾക്കിടെ രണ്ട് മലയാളി തീർഥാടകർ നിര്യാതരായി

ഹജ്ജ് കർമ്മങ്ങൾ നടന്ന് വരുന്നതിനിടെ രണ്ട് മലയാളികൾ മരിച്ചു. കുറ്റ്യാടി സ്വദേശിയും പ്രമുഖ പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയാ അറബിക്ക് കോളേജ് പ്രൊഫസറുമായിരുന്ന കുറ്റ്യാടി സ്വദേശി NPK അബ്ദുല്ല ഫൈസിയാണ് മരിച്ചവരിൽ ഒരാൾ.  ഇന്നലെ അറഫ സംഗമത്തിൽ പങ്കെടുത്ത ശേഷം മുസ്ദലിഫയിൽ എത്തിയതായിരുന്നു. മുസ്ദലിഫയിൽ രാപ്പാർത്ത ശേഷം ഇന്ന് രാവിലെ മുസ്ദലിഫയിൽ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇവർ.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിതയും ഇന്ന് മരണപ്പെട്ടു. 52 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ ആംബുലൻസിലായിരുന്നു ഇവരെ അറഫ സംഗമത്തിനായി എത്തിച്ചിരുന്നത്. മിനയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇരുവരുടേയും മൃതദേഹം മക്കയിൽ ഖബറടക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share

One thought on “ഹജ്ജ് കർമ്മങ്ങൾക്കിടെ രണ്ട് മലയാളി തീർഥാടകർ നിര്യാതരായി

Comments are closed.

error: Content is protected !!