ബലിപെരുന്നാൾ ആഘോഷം; മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ കലാപരിപാടികൾ
അബുദാബി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ജ്വലിക്കുന്ന ഓർമകളുമായി ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ മൂന്നാം ദിവസത്തെ കർമങ്ങളിൽ മുഴുകുമ്പോൾ മറ്റു വിശ്വാസികൾ പുലർച്ചെ പെരുന്നാൾ നമസ്കാരം നിർവഹിച്ച് ആഘോഷനിറവിലേക്കു കടക്കും. ഒരു ദിവസം വൈകി മാസപ്പിറവി കണ്ട കേരളത്തിൽ നാളെയാണ് പെരുന്നാൾ.
ഇബ്രാഹിം നബിയുടെയും മകൻ ഇസ്‌മായീലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്വലമായ ജീവിതത്തിന്റെ ഓർമ പുതുക്കിയാണ് ഇസ്‌ലാംമത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്കുണ്ടായത്.
ജീവിത സായാഹ്നത്തിൽ ലഭിച്ച സന്താനം ഇസ്മാഈലിനെ ദൈവ കൽപന പ്രകാരം ബലിയറുക്കാൻ ഇബ്രാഹിം നബി ഒരുങ്ങിയതിന്റെ സ്മരണകളാണ് ബലിപെരുന്നാളിൽ നിറയുന്നത്. ഇതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ് ഓടിച്ചതിനെ അനുസ്മരിച്ചാണ് ഹജ്ജിനോട് അനുബന്ധിച്ച് ജംറയിലെ കല്ലേറ്. ഇന്നലെ അറഫയിൽ സംഗമിച്ച 20 ലക്ഷം ഹാജിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐച്ഛിക വ്രതമനുഷ്ഠിച്ച ശേഷമാണ് വിശ്വാസികൾ ഇന്നു പെരുന്നാൾ ആഘോഷിക്കുന്നത്.
ബലിപെരുനാളിന് മുന്നോടിയായി നാടും നഗരവും ദീപാലങ്കൃതമാക്കിയിരുന്നു. ഈദ് ആശംസകൾ സ്ഥാപിച്ചതിനൊപ്പം ബഹുവർണ ബൾബുകളും സജ്ജമാക്കിയിട്ടുണ്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മുന്തിയ ഇനം ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ആഘോഷത്തിന്റെ മൊഞ്ചുകൂട്ടി വനിതകൾ മൈലാഞ്ചിയണിയുന്നതിന്റെ തിരക്കിലായിരുന്നു. പുരുഷന്മാർ ഇന്നലെ ഷോപ്പിങിന്റെ തിരക്കിലും.
സർക്കാർ സ്വകാര്യ മേഖലയ്ക്ക് 4 ദിവസം അവധിയുള്ളതിനാൽ ഇത്തവണ ആഘോഷം പൊടിപൊടിക്കും. സർക്കാർ ജീവനക്കാർക്ക് വാരാന്ത്യം ചേർത്ത് 6 ദിവസമാണ് അവധി. വിമാന ടിക്കറ്റ് വർധന മൂലം നാട്ടിലേക്കു പോകാനാകാത്തവർ ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളുമൊപ്പം പെരുന്നാൾ ആഘോഷിക്കും.
അതേ സമയം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. പടക്കം പൊട്ടിക്കുന്നതു തീപിടിത്തത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
കുറഞ്ഞ വിലയ്ക്ക് പടക്കങ്ങൾ നൽകി കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്ന കച്ചവടക്കാർക്കും ഇടനിലക്കാർക്കുമെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അശ്രദ്ധ അപകടമുണ്ടാക്കുമെന്നതിനാൽ കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ അതീവ ശ്രദ്ധ ഉണ്ടാകണമെന്നും ഓർമിപ്പിച്ചു.
അനധികൃത കച്ചവടക്കാർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. ലൈസൻസ് എടുക്കാതെ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുക, ഉപയോഗിക്കുക, ക്രയവിക്രയം നടത്തുക, മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402