കൊണ്ടോട്ടിയിലെ ലസ്ബിയൻ ദമ്പതികൾ; അഫീഫയെ കുടംബം തടഞ്ഞുവെക്കുന്നുവെന്ന് പരാതി
ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്. ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടഞ്ഞുവെന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പൊലീസിന് കൈമാറിയത്. കൊണ്ടോട്ടി പൊലീസ് കേസെടുത്തതിനൊപ്പം ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു.
കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഹഫീഫയെ കോടതി കുടുംബത്തോടൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുടുംബത്തിന്‍റെ ഭീഷണിക്കു വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി നല്‍കിയതെന്ന വാദമാണ് സുമയ്യ ഷെരീഫും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.
പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് ജൂൺ ഒൻപതിന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂൺ 19ലേക്ക് മാറ്റികയായിരുന്നു. ഇതേ ദിവസമാണ് തനിക്ക് കുടുംബത്തോടൊപ്പം പോകാനാണ് ആഗ്രഹമെന്ന് അഫീഫ കോടതിയെ അറിയിച്ചതും, കോടതി അതിന് അനുവാദം നൽകിയതും.
പ്ലസ്ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ നാല് മാസമായി എറണാകുളം പുത്തൻകുരിശിൽ താമസിക്കുകയായിരുന്നു. മൊബൈൽ ഫോൺകടയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കൂട്ടുകാരി അഫീഫയെ വീട്ടുകാർ ഇടപെട്ട് ബലമായി കാറിൽ പിടിച്ചുകൊണ്ടുപോകുന്നത്. അഫീഫയുടെ ബന്ധുക്കൾ തന്നെയാണ് കൊണ്ടുപോയതെന്നാണ് സുമയ്യ പറയുന്നത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തിൽ കോടതിയിൽ ഹാജരാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കായി വീട്ടുകാർ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അന്ന് ഒരുമിച്ചുജീവിക്കാൻ ഇരുവർക്കും കോടതി നൽകുകയായിരുന്നു. എന്നാൽ ജൂണ് 19ന് വീണ്ടു കോടതിയിൽ ഹാജരയപ്പോഴാണ് അഫീഫ കുടുംബത്തോടൊപ്പം പോകാണമെന്ന് കോടതിയെ അറിയിച്ചത്.
ലെസ്ബിയൻ പങ്കാളികളായ അഫീഫയും, സുമയ്യ ഷെറിനും മലപ്പുറം കൊണ്ടോട്ടി സ്വദേശിനികളാണ്. ഈ വർഷം ജനുവരി 5നാണ് അഫീഫ തന്നോടൊപ്പം ജീവിക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് വനജ കലക്റ്റീവ് എന്ന സംഘടനയ്ക്ക് പരാതി നൽകിയതെന്ന് സുമയ്യ പറയുന്നു. ‘ജനുവരി 27ന് വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിവന്നു. ഞങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ ജനുവരി 29ന് ഇരുവരും മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.
മേയ് 30നു സൈബർ സെല്ലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി ഞങ്ങളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും എറണാകുളത്തെ ജോലിസ്ഥലത്തു വന്ന് അഫീഫയെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.’ – സുമയ്യ പറഞ്ഞു. അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും സുമയ്യ പറഞ്ഞു. ഇതിനു പിന്നാലെ പുത്തൻകുരിശ്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും എസ്പി, ഡിജിപി തുടങ്ങിയവർക്കും പരാതി നൽകിയെന്നും സുമയ്യ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273