തൽബിയത്ത് മന്ത്രം അവസാനിപ്പിച്ച് ഹാജിമാർ തക്ബീർ ഉരുവിട്ട് തുടങ്ങി; മിനായിൽ കല്ലേറ് കർമ്മം ആരംഭിച്ചു – ലൈവ് വീഡിയോ

ഹാജിമാർ മിനയിൽ തിരിച്ചെത്തി. കല്ലേറ് കർമ്മം ആരംഭിച്ചു. ഇന്നലെ അറഫയിൽ സമ്മേളിച്ച ഹാജിമാർ രാത്രി മുസ്ദലിഫയിൽ രാപ്പാർത്ത ശേഷമാണ് ഇന്ന് മിനയിലെത്തിയത്. മുസ്ദലിഫയിൽ നിന്ന് മിനിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് തുടരുകയാണ്. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട അറഫ സംഗമം വളരെ വിജയകരമായി പൂർത്തീകരിച്ചതിൻ്റെ സന്തോഷത്തിലാണ് അധികൃതരും തീർഥാടകരും.

 

മിനായിൽ നിന്നുള്ള തത്സയ കാഴ്ചകൾ കാണാം…

 


ഇന്ന് തീർഥാടകർക്ക് ഏറ്റവും തിരക്കുള്ള ദിവസമാണ്. മിനയിലെ ജംറയിലെത്തി പിശാചിൻ്റെ പ്രതീകത്തിൽ കല്ലെറിയുകയാണ് ഇന്നത്തെ പ്രധാന കർമ്മം. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഹജ്ജിൻ്റെ ത്വവാഫും സഅയും പൂർത്തിയാക്കി മുടിയെത്ത് ഇഹ്റാം വസ്ത്രത്തിൽ നിന്ന് മുക്തമാകും. ശേഷം വീണ്ടും മിനിയിലേക്ക് മടങ്ങും. വരുന്ന മൂന്ന് ദിവസങ്ങളിൽ ഇനി ഹാജിമാർ മിനയിലാണുണ്ടാകുക. ജംറകളിലെ കല്ലേറാണ് ഇനിയുള്ള ദിവസങ്ങളിലെ പ്രധാന കർമ്മം.

ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതും അപകട സാധ്യതയുള്ളതുമായ ദിവസമാണ് ഇന്ന്. അതിനാൽ തന്നെ ശക്തമായ മുന്നൊരുക്കങ്ങളാണ് മിനയിൽ ഒരുക്കിയിട്ടുള്ളത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്നലെ തന്നെ മിനയിൽ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. സാധുയ സേനയുൾപ്പെടെയുള്ളവരുടെ ശക്തമായ കാവലിലാണ് മിന. കൂടാതെ സൌദി റെഡ് ക്രസൻ്റുൾപ്പെടെയുള്ള സംവിധാനങ്ങളും ജാഗ്രതയോടെ മിനയിൽ പ്രവർത്തിക്കുന്നുണ്ട്.

 

ോേ്ി

മസ്ജിദുൽ ഹറമിൽ പെരുന്നാൾ ഖുതുബ നടക്കുമ്പോഴും, ത്വാവാഫ് ചെയ്യുന്ന ഹാജിമാർ

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!