ഹാജിമാർക്ക് നാളെ ഏറ്റവും തിരക്ക് പിടിച്ച ദിവസം; ഹാജിമാർ അറഫ വിട്ട് മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങി – ലൈവ് വീഡിയോ

ഹജജിൻ്റ സുപ്രധാന ചടങ്ങായ അറഫ സംഗമം പൂർത്തിയാക്കി ഹാജിമാർ  മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങി. ഇന്ന് രാത്രി മുസ്ദലിഫയിൽ തങ്ങുന്ന തീർഥാടകർ നാളെ രാവിലെ മുതൽ മിനയിലേക്ക് നീങ്ങി തുടങ്ങും. മിനയിൽ പിശാചിൻ്റെ പ്രതീകമായ ജംറയിൽ കല്ലെറിയലാണ് മിനായിലെ ഹാജിമാരുടെ പ്രധാന ചടങ്ങ്. ശേഷം മക്കയിൽ മസ്ജിദുൽ  ഹറമിലെത്തി ഹജ്ജിൻ്റെ ത്വവാഫും സഅയും നിർവഹിക്കും. മുടിയെടുത്ത്  ഇഹ്റാം വസ്ത്രത്തിൽ നിന്ന് മുക്തരാകുന്ന ഹാജിമാർ പിന്നീടുള്ള ദിവസങ്ങളിൽ സാധാരണ വസ്ത്രത്തിലായിരിക്കും.

തുടർന്ന് വീണ്ടും മിനായിലെത്തുന്ന ഹാജിമാർ തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മിനായിലാണ് കഴിച്ച് കൂട്ടുക. ഈ ദിവസങ്ങളിലെല്ലാം ജംറകളിൽ കല്ലെറിയും.

 

ഹാജിമാർ അറഫ വിട്ട് മുസ്ദലിഫയിലേക്ക് നീങ്ങുന്നു. തത്സമയ കാഴ്ചകൾ കാണാം….

 


നാളെ (ബുധനാഴ്ച) ഹാജിമാർക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ്. മിനയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതും നാളെയായിരിക്കും. അതിനാൽ തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ മിനയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നാളെ മുതൽ  കൂടുതൽ മലയാളി വളണ്ടിയർമാരും ഹാജിമാർക്ക് സേവനം നൽകുന്നതിനായി മിനയിലെത്തും.

ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണങ്ങൾ നാളെ മുതൽ ഉണ്ടാകില്ല. എല്ലാവർക്കും മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കും നാളെ മുതൽ പ്രവേശിക്കാം.

 

അറഫയിലെ അവസാന മിനുട്ടുകളിലും പ്രാർഥനയിലായിരുന്നു ഹാജിമാർ. ദൃശ്യങ്ങൾ കാണാം..

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!