വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കരിപ്പൂരിലെ റൺവേ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പ്; വീണ്ടും സമരം പ്രഖ്യാപിച്ച് നാട്ടുകാർ

കരിപ്പൂര്‍ വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറക്കുമെന്നും ജോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി വീഴ്ചവരുത്തിയെന്നും വ്യോമയാന മന്ത്രി കുറ്റപ്പെടുത്തി.

2022 മാര്‍ച്ച് മുതല്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇതുവരെയും ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്നുമാണ് വ്യോമയാനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഉടന്‍ ഭൂമി കെമാറണമെന്നും, അല്ലാത്ത പക്ഷം യാത്രക്കാരുടെ സുരക്ഷക്കായി ഈ വരുന്ന ഓഗസ്റ്റ് മാസത്തില്‍ റണ്‍വേയുടെ നീളം കുറക്കുമെന്നുമാണ് മുന്നറിയിപ്പിലുള്ളത്.

മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി റണ്‍വേയുടെ ഇരുവശത്തുമുള്ള ഭൂമി നിരപ്പാക്കി സൗജന്യമായി നല്‍കാമെന്ന് വ്യോമയാനമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടികളൊന്നും മുന്നോട്ട് പോകാതിരുന്നതാണ് ഇപ്പോള്‍ ഇത്തരമൊരു മുന്നറിയിപ്പിന് ഇടയാക്കിയത്.

കരിപ്പൂര്‍ വിമാനപകടത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പഠിക്കാനായി ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ നിര്‍ദേശമാണ് വലിയ വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങാനായി റണ്‍വേയുടെ ഇരുവശത്തും ഭൂമി ഏറ്റെടുക്കണമെന്നത്. ഇതുപ്രകാരം ഭൂമി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ മൂന്ന് വര്‍ഷം എടുക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പെട്ടന്ന് തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കാനായി സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു.

അതേ സമയം കരിപ്പൂരിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു. ഇതിനെതിരെ വീണ്ടും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.  റണ് വേയുടെ രണ്ട് അറ്റങ്ങളിലുമായി (കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ) റിസ വർധിപ്പിക്കുന്നതിനായി 14.5 ഏക്കർ വേണമെന്നായിരുന്നു എയർപോർട്ട് അതോറിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ  ആവശ്യം നടപ്പിലാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെ പുതിയ നിർദേശങ്ങളുമായി പുതിയ നിർദേശങ്ങളുമായി സംസ്ഥാന സർക്കാരിനെ സമീപിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.

വിമാനത്താവളത്തിൻ്റെ സമ്പൂർണ വികസനത്തിനായി 150 ഏക്കർ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകണമെന്നാണ് എയർപോർട്ട് അതോറ്റി സർക്കാരിനോട് ആവശ്യപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. കാർ പാർക്കിംഗിനായി കൊണ്ടോട്ടി വില്ലേജിൽ നിന്ന് 15 ഏക്കർ ഭൂമിയും, റണ് വേയുടെ തെക്ക് ഭാഗത്ത് പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമ്മിക്കാൻ  പള്ളിക്കൽ വില്ലേജിൽ നിന്ന് 137 ഏക്കർ ഭൂമിയും വേണമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ പുതിയ ആവശ്യം.

അതോറ്റിയുടെ ഈ ആവശ്യം നിറവേറ്റുന്നതോടെ 200 ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ ആശങ്കപ്രകടിപ്പിക്കുന്നു. ഇത് നടപ്പിലാക്കുന്നതോടെ കരിപ്പൂർ പ്രദേശം പൂർണമായും ജനവാസം ഇല്ലാത്ത പ്രദേസമായി മാറുമെന്നും നാട്ടുകാർ പറയുന്നു.

ഇത്തരം അശാസ്ത്രീയ വികസനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് കരിപ്പൂർ സമരസമിതിയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി ജൂലൈ 4ന് നാട്ടുകാരെ സംഘടിപ്പിച്ച് എയർപോർട്ടിലേക്ക് മാർച്ച് നടത്തുമെന്നും വൻ ജനീകയ പ്രക്ഷോഭം തുടരുമെന്നും സമര സമിതി അറിയിച്ചു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!