ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; പള്ളികളും ഈദ് ഗാഹുകളും സജ്ജമായി

ഗൾഫ് രാജ്യങ്ങളിൽ നാളെ (ബുധനാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. ജൂണ് 18ന് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തിരുമാനം. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ബലിപെരുന്നാൾ.

ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ ഇന്നലെ വൈകിട്ടു തന്നെ നഗരത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. മലയാളികൾ തിങ്ങിപ്പാർക്കുന്ന മുസഫ, ബനിയാസ്, ഷഹാമ, ഖാലിദിയ, മദീനാ സായിദ്, മുഷ്റിഫ്, ദുബായിലെ കരാമ, ഖിസൈസ്, ഷാർജയിലെ റോള, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അൽഐൻ തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്.

സൌദി അറേബ്യയിലും ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മക്ക മദീന ഹറം പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനുള്ള ഇമാമുമാരെ പ്രഖ്യാപിച്ചു.

 

 

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. യാസര്‍ ബിന്‍ റാഷിദ് അല്‍-ദോസരിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കും. ഇരു ഹറമുകളിലും ബലിപെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം കാര്യാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 

സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൌദി അറേബ്യയില്‍ ബലി പെരുന്നാള്‍ നമസ്കാരം. രാജ്യത്തെ എല്ലാ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടത്താൻ ഇസ്ലാമിക കാര്യ, കാള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്വീഫ് അല്‍ശൈഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖത്തറിൽ സര്‍ക്കാര്‍ മേഖലയില്‍ ഈദ് അവധിയ്ക്ക് ഇന്ന് തുടക്കമാകും. പുലര്‍ച്ചെ 5.01നാണ് ഈദ് നമസ്‌കാരം. വിശ്വാസികള്‍ക്കായി 610 പള്ളികളിലും ഈദ്ഗാഹുകളിലുമാണ് ഔഖാഫ്-ഇസ്‌ലാമിക മന്ത്രാലയം പ്രാര്‍ഥനാ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പള്ളികളുടെ പേരുകള്‍, ലൊക്കേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള പട്ടിക മന്ത്രാലയത്തിന്റെ സാമൂഹികമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിഫ ലോകകപ്പ് വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും ഈദ് നമസ്‌കാരം നടക്കും. ഈദ് ദിനത്തില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥനാ കേന്ദ്രങ്ങളിലേക്ക് വേഗമെത്താന്‍ പുലര്‍ച്ചെ 4.30 മുതല്‍ ദോഹ മെട്രോ സര്‍വീസ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

ഈദ് ആഘോഷമാക്കാൻ കുട്ടികളുടെ സംഗീത വിരുന്ന് മുതൽ കരകൗശല ശിൽപശാലകൾ വരെയുള്ള ഖത്തർ ടൂറിസത്തിന്റെ ഈദ് ആഘോഷപരിപാടികൾക്ക് 29ന് തുടക്കമാകും. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കായി ഈദിയ സമ്മാനങ്ങളും. 29 മുതൽ ജൂലൈ 5 വരെ ആകർഷകങ്ങളായ നിരവധി പരിപാടികളാണ് ടൂറിസം അധികൃതർ സംഘടിപ്പിച്ചിരിക്കുന്നത്.

 

 

കുട്ടികളുടെ സംഗീത പരിപാടി, കുട്ടികൾക്കായി പ്രത്യേക ഷോ, സാംസ്‌കാരിക ശിൽപശാലകൾ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ഇത്തവണ. പ്ലേസ് വിൻഡോം, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികൾ.  29 മുതൽ ജൂലൈ 1 വരെ പ്ലേസ് വിൻഡോം മാളിൽ വൈകിട്ട് 4,00 മുതൽ രാത്രി 9.00 വരെ പ്രാദേശിക ഇക്കോ-ഫാമുകളുടെ നേതൃത്വത്തിലുള്ള കരകൗശല ശിൽപശാല നടക്കും. കല, സാംസ്‌കാരികം, ഭക്ഷണം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ശിൽപശാലകൾ.

വൈകിട്ട് 5.00 മുതൽ രാത്രി 7.00 വരെ കുട്ടികൾക്കുള്ള പ്രാദേശിക ചാനലായ ബരീം ടിവിയിലെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ അണിനിരക്കുന്ന പ്രത്യേക പരിപാടി കാണാം. കുട്ടികൾ അവതരിപ്പിക്കുന്ന തൽസമയ സംഗീത ഷോ വൈകിട്ട് 5.00നും രാത്രി 7.00നും ആസ്വദിക്കാം.  മാൾ ഓഫ് ഖത്തറിൽ ജൂലൈ 5ന് രാത്രി 9.00ന് പ്രശസ്ത ലബനീസ് സൂപ്പർസ്റ്റാർ വയെൽ കഫോറിയുടെ തൽസമയ പരിപാടി കാണാം. ഖത്തർ ടൂറിസത്തിന്റെ ഫ്‌ളാഗ്ഷിപ് ലൈവ് മ്യൂസിക് പ്രോഗ്രാം ആയ ഖത്തർ ലൈവിന്റെ ഭാഗമായാണിത്.

ബലിപെരുന്നാൾ അവധി ദിനങ്ങളിൽ അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഇന്നു പുലർച്ചെ മുതൽ ജൂലൈ 1 രാവിലെ 7.59 വരെയായിരിക്കും സൗജന്യം.

ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചിടും. ജൂലൈ 3നായിരിക്കും ഓഫിസുകൾ തുറന്നു പ്രവർത്തിക്കുക. മുസഫ എം–18ലെ പാർക്കിങും സൗജന്യമായിരിക്കുമെന്ന് നഗരസഭ, ഗതാഗത വിഭാഗം അറിയിച്ചു. റസിഡൻഷ്യൽ പാർക്കിങ് മേഖലകളിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും ഓർമിപ്പിച്ചു.

ജൂലൈ 1 മുതലായിരിക്കും ടോൾ പുനരാരംഭിക്കുക. രാവിലെ 7–9 വരെയും വൈകിട്ട് 5–7 വരെയും മാത്രമേ ടോൾ ഈടാക്കൂ. ദർബ് ആപ്പിൽ റജിസ്റ്റർ ചെയ്യാതെ ടോൾ ഗേറ്റ് കടന്നാൽ പിഴ ചുമത്തും. പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത ബസ് സേവനം വിപുലപ്പെടുത്തി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!