രക്തസമ്മർദം അനിയന്ത്രിതമായി കൂടി; മഅ്ദനിയുടെ വീട്ടിലേക്കുളള യാത്ര അനിശ്ചിതത്വത്തിൽ, പിതാവിനെ കൊച്ചിയിലെത്തിക്കാൻ ആലോചന

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. രക്തസമ്മർദം അനിയന്ത്രിതമായി കൂടിയതാണ് മഅ്ദനിയുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം.

മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലെത്തിക്കാൻ ആലോചിക്കുന്നതായി പി.ഡി.പി ജനറൽ സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു. ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയോടെയാണ് മഅ്ദനി ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയത്. കൊല്ലത്തേക്ക് തിരിക്കാനുള്ള ഒരുക്കത്തിനിടെ രക്തസമ്മർദം അനിയന്ത്രിതമായി കൂടിയതോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബംഗലുരുവിൽ നിന്ന് കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ ആലുവയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് മഅ്ദനി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

നെടുമ്പാശേരിയിൽ നിന്ന് അൻവാർശേരിയിലേക്ക് ആംബുലൻസിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഡോക്ടറും ഒരു ആരോഗ്യപ്രവർത്തകനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ആംബുലൻസിൽ വെച്ച് അദ്ദേഹം ഛർദിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയത്.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് മഅ്ദനി കൊച്ചിയിലെത്തിയത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!