കാൽനടയായി ഹജ്ജിനെത്തിയ ശിഹാബിന് പിറകെ, മറ്റൊരു മലയാളി സൈക്കിൾ ചവിട്ടിയും ഹജ്ജിനെത്തി
ഇന്ത്യയിൽനിന്ന് 1,75,025 പേർ വിമാനമാർഗം എത്തി ഹജ് നിർവഹിക്കുമ്പോൾ കാൽനടയായും സൈക്കിളിലും എത്തി ഹജ്ജിന്റെ ഭാഗമായ നിർവൃതിയിലാണ് 2 മലയാളികൾ. മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ ഷിഹാബ് കാൽനടയായും തിരുവനന്തപുരത്തുനിന്ന് സാബിത് സൈക്കിളിലുമാണ് ഹജ്ജിന് എത്തിയത്.
മലപ്പുറം ആതവനാടിൽ നിന്ന് 2022 ജൂൺ 2നു തുടങ്ങിയ നടത്തം പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബ്യയിലെ മക്കയിൽ എത്തിയപ്പോഴേക്കും ഷിഹാബ് നടന്നു തീർത്തത് 8640 കിലോമീറ്റർ. 370 ദിവസം കൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ടത്. ആദ്യഘട്ടത്തിൽ പാക്കിസ്ഥാൻ വീസയ്ക്ക് കാലതാമസം നേരിട്ടത് ഒഴിച്ചാൽ കാര്യമായ പ്രതിബന്ധം ഉണ്ടായില്ലെന്ന് ഷിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ് നിർവഹിക്കുന്നുണ്ട്.
7500 കി.മീ സൈക്കിൾ ചവിട്ടിയാണ് 21കാരനായ ഹാഫിസ് സാബിത് മക്കയിൽ എത്തിയത്. തിരുവനന്തപുരത്തുനിന്നു ഒക്ടോബർ 20നു പുറപ്പെട്ട സാബിത്തിനു പാക്കിസ്ഥാൻ വീസ നിഷേധിച്ചപ്പോൾ മുംബൈയിൽനിന്ന് സലാലയിലേക്കു വിമാനം കയറി അവിടന്ന് സൈക്കിൾ യാത്ര തുടരുകയായിരുന്നു. 8 മാസം 220 ദിവസമെടുത്താണ് സൈക്കിളിൽ മക്കയിലെത്തിയത്.
ഹജ്ജിനുശേഷം ഈജിപ്തിലെ അൽഅസ്ഹർ യൂണിവേഴ്സിറ്റിയിലേക്കു ബിരുദാനന്തര ബിരുദ പഠനത്തിനായി യാത്ര തിരിക്കുമെന്ന് സാബിത് പറഞ്ഞു. മലയാളികൾ മാത്രമല്ല പാക്കിസ്ഥാൻ, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് കാൽനടയായും സൈക്കിളിലും ചിലർ ഹജ്ജിന് എത്തിയിട്ടുണ്ട്.
പാക്കിസ്ഥാൻ പഞ്ചാബിൽനിന്ന് 5400 കി.മീ ദൂരം സൈക്കിളിൽ സഞ്ചരിച്ച് ഉസ്മാൻ അർഷദും പാരീസിൽനിന്ന് 11 രാജ്യങ്ങളിലൂടെ 57 ദിവസമെടുത്ത് 5000 കി.മീ സഞ്ചരിച്ച് നബീൽ എന്നസരിയും മക്കയിൽ എത്തി ഹജ് നിർവഹിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273