പൊള്ളുന്ന വെയിലിൽ തീർഥാടക ലക്ഷങ്ങൾ അറഫയിൽ; അറഫ സംഗമം അൽപസമയത്തിനകം – വീഡിയോ

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അൽപസമയത്തിനകം ആരംഭിക്കും. 20 ലക്ഷം തീർഥാടകർ ഒരേ വസ്ത്രമണിഞ്ഞ് ലബ്ബൈക്ക എന്ന ഏക മുദ്രാവാക്യവുമായി സംഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് അറഫ സംഗമം. ഇന്നലെ മിനയിൽ എത്തിയ തീർതാടകർ ഇപ്പോഴും അറഫിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ബസുകളിലും മഷാഇർ ട്രൈയിനിലുമായാണ് തീർഥാടകർ അറഫയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

 

 

 

സൌദി ഉന്നത പണ്ഢിതസഭാംഗം യൂസുഫ് ബിൻ സഈദാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുക. അറഫയിലെ നമിറ പള്ളിയിൽ വെച്ച് നടക്കുന്ന അറഫ പ്രാഷണം ശ്രവിക്കുന്നതിനും, അറഫ സംഗമത്തിൽ പങ്കെടുക്കുന്നതിനും 20 ലക്ഷത്തോളം തീർഥാടകർ നമിറ പള്ളിക്ക് ചുറ്റും സമ്മേളിക്കും. ആകാശ നിരക്ഷണമുൾപ്പെടെ ശക്തമായ സുരക്ഷ വലയത്തിലാണ് അറഫ.

 

 

ലോകത്ത് എവിടെനിന്നും മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ഇത്തവണ അറഫ പ്രഭാഷണ തത്സമയം ശ്രവിക്കുന്നതിന് വിവർത്തന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലയാളത്തിൽ പ്രഭാഷണം കേൾക്കാൻ https://manaratalharamain.gov.sa/ എന്ന സൈറ്റിൽ പ്രവേശിച്ച് മലയാളം എന്ന് തെരഞ്ഞെടുക്കണം. തുടർന്ന് വലത് ഭാഗത്ത് കാണുന്ന പട്ടികയിൽ നിന്നും Translate Sermon to മലയാളം എന്നത് സെലക്ട് ചെയ്താൽ  മതി. മറ്റു ഭാഷകൾ ആവശ്യമുള്ളവർക്ക് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാം.

കൂടാതെ മനാറതുൽ ഹറമൈൻ ആപ് ഡൌൺലോഡ് ചെയ്ത് മൊബൈൽ ഫോണിലൂടെയും പ്രഭാഷണം കേൾക്കാം. ഇതിനായി മനാറത്തുൽ ഹറമൈൻ എന്ന ആപ്പ് ഈ ലിങ്കിൽ നിന്ന് ഡൌണ് ലോഡ് ചെയ്യാം.  https://play.google.com/store/apps/details?id=com.gph.manaretharamain&pli=1

https://play.google.com/store/apps/details?id=com.gph.manaretharamain

 

അറഫയിൽ നിന്നുള്ള ഏറ്റവും പുതിയ കാഴ്ചകൾ കാണാം….

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!