ആറ് വർഷത്തിന് ശേഷം മഅ്ദനി കേരളത്തിലെത്തി; അൻവാർശ്ശേരിയിൽ കനത്ത പൊലീസ് സുരക്ഷ
പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മഅ്ദനി കൊല്ലം അൻവാർശേരിയിലേക്ക് പോയി. ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും, ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്. പിഡിപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅദനിയെ സ്വീകരിക്കാൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു.
രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്.
വൈകീട്ട് 6.20നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മഅ്ദനിയും സംഘവും 7.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഭാര്യ സൂഫിയ മഅദ്നി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, പി.ഡി.പി നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവരാണ് അദ്ദേഹത്തെ യാത്രയിൽ അനുഗമിക്കുന്നത്.
ശാസ്താംകോട്ടയിലെ കുടുംബവീട്ടിൽ എത്തി പിതാവിനെ സന്ദർശിക്കും. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി നാട്ടിലെത്തിയത്.
ഇനി കുറച്ചുദിവസം പിതാവിനൊപ്പം കഴിയണമെന്ന് മഅ്ദനി പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നും നാട്ടിലെത്തി ചികിത്സതേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ,അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.
12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. അൻവാർശേരിയിൽ കനത്ത സുരക്ഷാ സന്നാഹമാണ് കേരളപൊലീസ് ഒരുക്കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273